കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖം: മന്ത്രി ടിപി രാമകൃഷ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയായ വിയറ്റ്‌നാം ജനതയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ നിക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖമാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിക് ഉട്ടിന്റെ ഫോട്ടോ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺ

അസോസിയേറ്റഡ് പ്രസ്സിലെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ 1970 കളിലെ വിയറ്റ്‌നാം യുദ്ധ ഭീകരത ലോകത്തിനു മുമ്പിലെത്തിച്ചത് നിക് ഉട്ടാണ്. സാധാരണക്കാര്‍ക്കു നേരെ അമേരിക്കന്‍ യുദ്ധ വിമാനം വര്‍ഷിച്ച ബോംബാക്രമണത്തില്‍ പൊള്ളിയടര്‍ന്ന ശരീരവുമായി അലറിക്കരഞ്ഞ് ഓടുന്ന കുഞ്ഞുങ്ങളുടെ ചിത്രം ലോകമനഃസാക്ഷിയെ ഞെട്ടിച്ചതാണ്.

 nick-foto

കുട്ടികളുടെ ചിത്രം പകര്‍ത്തിയ നിക് ഉട്ട് അവരെ മിലിട്ടറി ആശുപത്രിയിലെത്തിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന കടമ നിര്‍വഹിച്ച ശേഷം അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തിയ നിക് ഉട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നതായി മന്ത്രി പറഞ്ഞു.

വസ്ത്രമില്ലാതെ കരഞ്ഞോടുന്ന ഒന്‍പതുകാരിയുടെയും സഹോദരങ്ങളുടെയും ചിത്രം യുദ്ധഭീതിയുടെ സ്മാരകമായി മാധ്യമ ചരിത്രത്തില്‍ ഇടംനേടിയതായും ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ അരനൂറ്റാണ്ടിനടുത്തെത്തിയിട്ടും ഈ ചിത്രം ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്നത് ഇതാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ആക്രമണം.. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടുജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ആക്രമണം.. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!

English summary
nik ut id the face of anti imperialism says tp eamakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X