ഏഷ്യയിലെ വൻകിട സൊസൈറ്റിയെപ്പറ്റി അറിയാൻ വടകരയില്‍ എത്തിയ നിക്ക് ഉട്ട്ന് സ്വീകരണം
വടകര:ലോക പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു.ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘത്തെ കുറിച്ച് അറിഞ്ഞതിനാലാണ് സന്ദർശനം.സൊസൈറ്റിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും ഇദ്ദേഹം കണ്ടു.
ഒരു തൊഴിലാളി സഹകരണ സംഘത്തിന് ഇത്രയും വളർച്ച ഉണ്ടായതിൽ അത്ഭുത പ്പെടുന്നതായി നിക്ക് ഉട്ട് പറഞ്ഞു.അധ്വാനത്തിന്റെ പ്രതീകമായി ഊരാളുങ്കൽ സൊസൈറ്റിയിൽ സ്ഥാപിച്ച ഹാൻഡ് റോളർ വലിക്കുന്ന തൊഴിലാളികളുടെ ശിൽപ്പവും,വാഗ്‌ഭടാനന്ദ ഗുരു ദേവന്റെ പ്രതിമയും ഇദ്ദേഹം ക്യാമറയിൽ പകർത്തി.

അര മണിക്കൂറോളം സൊസൈറ്റിയിൽ തങ്ങിയ ഇദ്ദേഹം സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങൽ സർഗ്ഗാലയയും സന്ദർശിച്ചു.യു.എൽ.സി.സി.എസ് പ്രസിഡണ്ട് രമേശൻ പാലേരി നിക്ക് ഉട്ടിനെ ഷാൾ അണിയിച്ചു.മാനേജിങ് ഡയറക്റ്റർ എസ്.ഷാജു,ഡയറക്റ്റർ എം.പത്മനാഭൻ,അസിസ്റ്റന്റ് സെക്രട്ടറി
കെ.പി.ഷാജു,പാലേരി മോഹനൻ,അഭിലാഷ് ശങ്കർ,ഡോ:ശ്രീകാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.












Click it and Unblock the Notifications