Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാണ് നികേഷ്... ജാമ്യത്തിലിറങ്ങി രാത്രി എഡിറ്റേഴ്സ് അവറില്‍

കൊച്ചി: സേവന നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ലോകം ആഘോഷിച്ചത്. എന്നാല്‍ നികേഷ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഏവരേയും അന്പരപ്പിച്ചുകളഞ്ഞു.

രാവിലെ അറസ്റ്റിലായ നികേഷ് കുമാര്‍ വൈകീട്ടോടെ ജാമ്യത്തില്‍ ഇറങ്ങി. രാത്രി ചാനലിലെ എഡിറ്റേഴ്സ് അവര്‍ പരിപാടിയുടെ അവതാരകനായി അദ്ദേഹം തന്നെ എത്തി.

Nikesh Anchor

പ്രതിസന്ധികള്‍ നികേഷ് കുമാറിന് പുത്തരിയല്ല. പണ്ട് ഇന്ത്യാവിഷന്‍ തുടങ്ങിയ കാലം മുതലേ ഏറെ പ്രതിസന്ധികളെ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യാവിഷനിലെ ഫര്‍ണീച്ചറുകളടക്കം ജപ്തി ചെയ്ത് കൊണ്ടുപോയ സാഹചര്യത്തിലും ചാനല്‍ മുന്നോട്ട് കൊണ്ടുപോയ ചരിത്രമാണ് നികേഷ് കുമാറിന് പറയാനുള്ളത്.

മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തക്കല്ലാതെ മറ്റൊന്നിനും സമയം കാണരുത് എന്ന കാഴ്ചപ്പാടാണ് നികേഷിനെ നയിക്കുന്നത്. ഇന്ത്യാവിഷനില്‍ നികേഷ് കുമാറിന്റെ സപഹപ്രവര്‍ത്തകനായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ സഹദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇത് സംബന്ധിച്ച് എഴുതുന്നത് ഇങ്ങനെയാണ്- വാര്‍ത്തയാണ് തന്റെ മതം എന്ന് വിശ്വസിച്ച് ജീവിക്കുന്ന എംവി നികേഷ് കുമാറിനെ ഒന്നിനും ജോലിയില്‍ നിന്ന് തടസ്സപ്പെടുത്താനാവില്ലെന്ന എന്റെ വിശ്വാസത്തിന് ഇന്നും ഇളക്കം തട്ടിയില്ല.

എന്തായാലും നികേഷ് കുമാര്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്നും ഒരു മാതൃകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം അത് തെളിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+