അങ്ങനെ നികേഷ് കുമാറും ഇടതുപാളയത്തിലെത്തി
തൃശൂര്‍: സിഎംപി നേതാവ് എവി രാഘവന്റെ മകനും കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആയ എംവി നികേഷ് കുമാറിന്റെ രാഷ്ട്രീയത്തെപ്പറ്റി ഇനി ആര്‍ക്കും സംശയം വേണ്ട. പഴയ ഉരുക്കുമുഷ്ടിക്കാരനായ കമ്യൂണിസ്റ്റിന്റെ മകന്‍ ഇടത് പാളയത്തില്‍ തന്നെ.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സിഎംപി കണ്‍വെന്‍ഷനില്‍ കുടുംബ സമേതമാണ് നികേഷ് കുമാര്‍ എത്തിയത്. പാര്‍ട്ടി പിളര്‍ന്നതിന് ശേഷം അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇവര്‍ നടത്തിയ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് നികേഷ് കുമാര്‍ പങ്കെടുത്തത്.

നികേഷിനെ കൂടാതെ എംവി രാഘവന്റെ മറ്റ് മക്കളായ എവി രാജേഷും എംവി ഗിരിജയും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഗിരിജയുടെ ഭര്‍ത്താവ് കുഞ്ഞിരാമനും എത്തിയിരുന്നു. കണ്‍വെന്‍ഷനില്‍ ആദ്യാവസാനം പങ്കെടുക്കാന്‍ നികേഷ് ഉണ്ടായിരുന്നില്ല. സമാപനത്തിന് തൊട്ടുമുമ്പാണ് എത്തിയത്. യുഡിഎഫിനോട് പിണങ്ങി ഇടതുപാളയത്തില്‍ തിരിച്ചെത്തിയ കെആര്‍ ഗൗരിയമ്മയും സിഎംപിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലേ, എംവി നികേഷ് കുമാറില്‍ ഇടതുമുന്നണിക്ക് ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ എംവി രാഘവന്റെ ശക്തമായ നിലപാടായിരുന്നു അന്ന് പ്രശ്‌നം. ഇപ്പോള്‍ എംവിആര്‍ കിടപ്പിലാണെങ്കിലും, സിപിഎമ്മിനോട് അനുകൂല നിലപാടാണുള്ളത്.
നികേഷ് ഇടതുമുന്നണിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് സിപിഎം അണികള്‍ക്ക് ചെറുതല്ലാത്ത ആവേശമാണ് നല്‍കുന്നത്. ഫേസ്ബുക്കില്‍ നികേഷിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications