Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിമുട്ടിയ നികേഷ്... വഴികാട്ടാന്‍ സിപിഎം

തിരുവനന്തപുരം: പതിനാലാം നിയമസഭാ തിരഞ്ഞെടപ്പില്‍ മത്സരിച്ച് തോറ്റ മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ ഇനി മാധ്യമ പ്രവര്‍ത്തകനായി പ്രത്യക്ഷപ്പെടില്ല. വീണ്ടും മാധ്യമ പ്രവര്‍ത്തന മേഖലയിലേക്ക് തിരിച്ച് പോകാനാകില്ലെന്ന് നികേഷ് ഉറപ്പിച്ചിരിക്കുകയാണ്.

രാഷ്ചട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനയാണ് നികേഷ് കുമാര്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്ന മിക്ക പരിപാടികളിലും നികേഷിന്റെ സാന്നിധ്യമുണ്ട്. അത്തരമൊരു പരിപാടിയില്‍ സംസാരിക്കവെയാണ് താന്‍ രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചന നികേഷ് കുമാര്‍ നല്‍കുന്നത്.

ഇനി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് തിരകെ പോയാലും നിഷ്പക്ഷ ചാനല്‍ എന്ന ലേബലില്‍ എത്രകാലം നികേഷിന്റെ ചാനല്‍ മുന്നോട്ട് പോകും എന്നതും ചോദ്യ ചിഹ്നമാണ്. ഇതൊക്കെ കണ്ടറിഞ്ഞ് സിപിഎം നികേഷ് കുമാറിനെ കൈവിടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചനകള്‍.

പ്രശ്‌നങ്ങള്‍ ഒരുമിച്ച് നേരിടും

പ്രശ്‌നങ്ങള്‍ ഒരുമിച്ച് നേരിടും

തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും ഇനിയും അങ്ങിനെതന്നെ വേണമെന്നും അതിനായി ഞാനും നിങ്ങള്‍കൊപ്പം ഉണ്ടാകുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. അഴിക്കോട് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടെ നില്‍ക്കും

കൂടെ നില്‍ക്കും

അഴീക്കോട് മത്സരിച്ച് തോറ്റെങ്കിലും ഒരു വിളിപ്പാടകലെ താന്‍ ഉണ്ടെന്നും അഴീക്കോട്ടെ ജനതയുടെ ഓരോ ചുവട് വെപ്പിലും കരുത്തായി താന്‍ കൂടെ നില്‍ക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

ഇനി എന്ത്?

ഇനി എന്ത്?

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നികേഷ് കുമാറിനെ സിപിഎം കൈവിടില്ല എന്നാണ് പാര്‍ട്ടി അണിയറയില്‍ നിന്നും കിട്ടുന്ന സൂചനകള്‍. സഹകരണ മേഖലയിലോ കോര്‍പ്പറേഷനിലോ സ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

രാജ്യസഭ സീറ്റ്

രാജ്യസഭ സീറ്റ്

നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇടതുപക്ഷം നികേഷ് കുമാറിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

തീപ്പൊരി നേതാവ്

തീപ്പൊരി നേതാവ്

തിരഞ്ഞടുപ്പിന് ശേഷം താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തന്നെ ഉണ്ടാകുമെന്ന് സൂചന നല്‍കിയ സ്ഥിതിക്ക് നികേഷ്‌കുമാര്‍ സിപിഎമ്മിലെ ഇനിയുള്ള തീപ്പൊരി നേതാവാകാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+