പാര്‍ട്ടി തന്നെ കുടുംബം... നികേഷ് കുമാര്‍ സിഎംപിയെ നയിക്കും?
കണ്ണൂര്‍: എംവി രാഘവന് ശേഷം സിഎംപിയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരം എംവി നികേഷ് കുമാര്‍ എന്ന് തന്നെ. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന് നികേഷ് പറഞ്ഞില്ലെങ്കിലും തങ്ങള്‍ക്ക് പാര്‍ട്ടി തന്നെയാണ് കുടുംബം എന്ന് നികേഷ് കുമാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
നിലവില്‍ പാര്‍ട്ടി അംഗത്വമോ സ്ഥാനങ്ങളോ ഒന്നും നികേഷിനില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അരവിന്ദാക്ഷന് വിഭാഗം നേതൃത്വം നല്കുന്ന വിഭാഗത്തിനോടാണ് താത്പര്യം . സിപി ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ ഉറച്ച് നില്ക്കുമ്പോള് അരവിന്ദാക്ഷന് വിഭാഗം എല്‍ഡിഎഫിനൊപ്പമാണ്. പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാറുണ്ടെന്നും നികേഷ് പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പാട്യം രാജന് കണ്ണൂരിലെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിനിടയില്‍ നികേഷ് കുമാര്‍ എത്തിയതും ശ്രദ്ധേയമായി. കേരളത്തിന്റെ ദൃശ്യമാധ്യമ മേഖലയിലെ അതികായനാണ് നികേഷ് കുമാര്‍. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങി, ഇന്ത്യാവിഷനിലൂടെ ഇപ്പോള്‍ റിപോര്‍ട്ടര്‍ ടിവിയുടെ തലപ്പത്താണ് നികേഷ് കുമാര്‍ ഉള്ളത്.
നികേഷ് നേതൃത്വത്തിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് സംസ്ഥാന സെക്രട്ടറി പാട്യം രാജന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. നികേഷിന്റെ സഹോദരന് രാജേഷ് പാര്‍ട്ടി നേതൃനിരയില്‍ ഉള്ള ആളാണ്. സഹോദരി ഗിരിജയും പാര്‍ട്ടി നേതൃത്വത്തിലുണ്ട്.
ഇടതുമുന്നണിയോട് സഹകരിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചതിന് ശേഷം തൃശൂരില്‍ നടന്ന കണ്വെന്ഷന് നികേഷ് കുടുംബ സമേതം സന്ദര്‍ശിച്ചിരുന്നു. നികേഷ് നേതൃത്വത്തിലുള്ള സിഎംപിയെ സ്വീകരിക്കാന്‍ സിപിഎമ്മും തയ്യാറാണെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications