കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി തന്നെ കുടുംബം... നികേഷ് കുമാര്‍ സിഎംപിയെ നയിക്കും?

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: എംവി രാഘവന് ശേഷം സിഎംപിയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരം എംവി നികേഷ് കുമാര്‍ എന്ന് തന്നെ. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന് നികേഷ് പറഞ്ഞില്ലെങ്കിലും തങ്ങള്‍ക്ക് പാര്‍ട്ടി തന്നെയാണ് കുടുംബം എന്ന് നികേഷ് കുമാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

നിലവില്‍ പാര്‍ട്ടി അംഗത്വമോ സ്ഥാനങ്ങളോ ഒന്നും നികേഷിനില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അരവിന്ദാക്ഷന്‍ വിഭാഗം നേതൃത്വം നല്‍കുന്ന വിഭാഗത്തിനോടാണ് താത്പര്യം . സിപി ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിനൊപ്പമാണ്. പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാറുണ്ടെന്നും നികേഷ് പറഞ്ഞിട്ടുണ്ട്.

nikesh-kumar

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പാട്യം രാജന്‍ കണ്ണൂരിലെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിനിടയില് നികേഷ് കുമാര്‍ എത്തിയതും ശ്രദ്ധേയമായി. കേരളത്തിന്റെ ദൃശ്യമാധ്യമ മേഖലയിലെ അതികായനാണ് നികേഷ് കുമാര്‍. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങി, ഇന്ത്യാവിഷനിലൂടെ ഇപ്പോള്‍ റിപോര്‍ട്ടര്‍ ടിവിയുടെ തലപ്പത്താണ് നികേഷ് കുമാര്‍ ഉള്ളത്.

<strong>Read also:എംവിആറിന്റെ പിന്‍ഗാമി നികേഷ് കുമാറോ</strong>Read also:എംവിആറിന്റെ പിന്‍ഗാമി നികേഷ് കുമാറോ

നികേഷ് നേതൃത്വത്തിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. നികേഷിന്റെ സഹോദരന്‍ രാജേഷ് പാര്‍ട്ടി നേതൃനിരയില്‍ ഉള്ള ആളാണ്. സഹോദരി ഗിരിജയും പാര്‍ട്ടി നേതൃത്വത്തിലുണ്ട്.

<strong>Read also:അങ്ങനെ നികേഷ് കുമാറും ഇടതുപാളയത്തിലെത്തി</strong>Read also:അങ്ങനെ നികേഷ് കുമാറും ഇടതുപാളയത്തിലെത്തി

ഇടതുമുന്നണിയോട് സഹകരിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചതിന് ശേഷം തൃശൂരില്‍ നടന്ന കണ്‍വെന്‍ഷന്‍ നികേഷ് കുടുംബ സമേതം സന്ദര്‍ശിച്ചിരുന്നു. നികേഷ് നേതൃത്വത്തിലുള്ള സിഎംപിയെ സ്വീകരിക്കാന്‍ സിപിഎമ്മും തയ്യാറാണെന്നാണ് വിവരം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Ace Journalist MV Nikesh Kumar may take charge of CPM- report. Nikesh's father MV Raghavan was the founder and General Secretary of CMP.&#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X