കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാര്‍ കോടിയേരിയുമായി ചര്‍ച്ച നടത്തി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടിക തീരുമാനിക്കാന്‍ എകെജി സെന്ററില്‍ നേതാക്കളെത്തിയപ്പോഴാണ് നികേഷ് കുമാറിനെ ക്ഷണിച്ചത്.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിയോജക മണ്ഡലത്തില്‍ നികേഷ് കുമാര്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സിഎംപി നേതാവ് അന്തരിച്ച എംവി രാഘവന്റെ മകനായ നികേഷ് കുമാറിന് അഴീക്കോട് മണ്ഡലത്തില്‍ മികച്ച വിജയം നേടാനാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണക്കുകൂട്ടല്‍. സിഎംപി സ്ഥാനാര്‍ഥിയാകാതെ പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി നികേഷ് കുമാര്‍ മത്സരിക്കാനാണ് സാധ്യത.

nikesh

സിപിഎമ്മിന്റെ കോട്ടയായിരുന്ന അഴീക്കോട് മണ്ഡലത്തില്‍ സിഎംപിക്ക് വേരോട്ടമുണ്ട്. മണ്ഡല പുന:ര്‍നിര്‍ണയത്തിനുശേഷം ഇരു മുന്നണികളുടെയും ശക്തികേന്ദ്രമായി അഴീക്കോട് മാറിക്കഴിഞ്ഞു. കഴിഞ്ഞതവണ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ കെ എം ഷാജി 500ല്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെനിന്നും വിജയിച്ചത്.

ഇത്തവണയും ഷാജിതന്നെയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, ഷാജിക്കെതിരെ മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ യൂത്ത് ലീഗ് തന്നെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. മികച്ച സ്ഥാനാര്‍ഥിയായി നികേഷ് കുമാര്‍ എത്തുമ്പോള്‍ യുവജനങ്ങളുടെയും പരമ്പരാഗത കമ്യൂണിസ്റ്റ് അനുഭാവികളുടെയും വോട്ടുകള്‍ നേടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

English summary
nikesh kumar meets kodiyeri balakrishnan at akg centre, nikesh kumar azhikode candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X