അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ; കേസിന് പിന്നാലെ മറുപടിയുമായി നികേഷ് കുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍. 'അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ' എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചാണ് നികേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം.
Recommended Video
നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങള്‍ പുറത്തു വിടുന്നുവെന്ന നടന്‍ ദിലീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് ദിലീപ് നല്‍കിയ പരാതി ഡി ജി പിയ്ക്ക് കൈമാറുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. നേരത്തെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ദിലീപ് നികേഷും റിപ്പോര്‍ട്ടര്‍ ടി വിയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ നടന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ട ിവിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത്.

ബാലചന്ദ്രന്റെ വെളിപ്പെടുത്തലോടെ ദിലീപിനെ ഒന്നാം പ്രതിയാക്കി മറ്റു ആറുപേരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അതേസമയം ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. മുദ്ര വെച്ച കവറില്‍ ആറ് ഫോണുകള്‍ ഹാജരാക്കണം എന്നാണ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് പറഞ്ഞ് ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ ഹൈക്കോടതി തള്ളി. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എറണാകുളത്തെ എം ജി റോഡിലുള്ള മേത്തര്‍ ഹോംസിന്റെ ഫ്ളാറ്റിലാണ് പ്രതികള്‍ ഒത്തുച്ചേര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിട്ടുണ്ട്. ദിലീപ് പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഇല്ല എന്ന് മഞ്ജു വാര്യര്‍ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ഇത് സത്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2017 ഡിസംബര്‍ മാസത്തിലാണ് ദിലീപ് അടക്കമുള്ളവര്‍ ഒത്തുകൂടിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ആലോചനകള്‍ നടന്നത്. ഈ സമയത്തെ ഈ മൂന്ന് പേരുടെയും ടവര്‍ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഗൂഢാലോചന നടന്നത്. ആലുവ പൊലീസ് ക്ലബിന് സമീപത്ത് കൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെ കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ
— M V Nikesh Kumar (@mvnikeshkumar) January 30, 2022
https://t.co/k92lXFQVLY












Click it and Unblock the Notifications