വ്യാജ പ്രചരണം; രമേശ് ചെന്നിത്തലയ്ക്ക് നികേഷ് കുമാറിന്റെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍: ചെക്കു കേസുകളില്‍ പ്രതിയായ അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാര്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന തരത്തില്‍ പ്രചരണം നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ നികേഷ് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ണൂര്‍ ജില്ലാ പോലീസ് ചീഫിനും ഇതു സംബന്ധിച്ച് നികേഷ്‌കുമാര്‍ പരാതി നല്‍കുകയും ചെയ്തു.
വ്യക്തിപരമായി ആരെയും കബളിപ്പിച്ചിട്ടില്ലാത്ത തന്നെ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന തരത്തില്‍ ബോധപൂര്‍വം അപകീത്തിപ്പെടുത്തുകയാണെന്ന് നികേഷ് കുമാര്‍ പരാതിയില്‍ പറയുന്നു. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി എന്ന നിലയില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി മാത്രമുണ്ടായതാണ് കേസുകള്‍.

നിയമപരമായി ഒത്തുതീര്‍ക്കാന്‍ കഴിയുന്ന സാധാരണ കേസുകള്‍ മാത്രമാണ് ഇവ. ഇക്കാര്യം അറിയാമെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ മന:പൂര്‍വ്വം അപമാനിക്കാനും വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും ലക്ഷ്യമിട്ടുളളതാണ് ചെന്നിത്തലയുടേതെന്ന് നികേഷ് കുമാര്‍ പറയുന്നു.
ഫേസ്ബുക്ക് ഉള്‍പ്പടെയുളള സോഷ്യല്‍ മീഡിയ വഴിയും ചെന്നിത്തല അപമാനകരമായ പരാമര്‍ശങ്ങള്‍ തുടരുകയാണ്. തനിക്കെതിരായ വ്യാജ പ്രസ്താവന പതിനഞ്ച് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications