Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിനെ അട്ടിമറിയ്ക്കാന്‍ നികേഷ് കുമാര്‍ വാര്‍ത്ത ചമച്ചെന്ന് ഫെനി, ജയ് ഹിന്ദ് പണിതുടങ്ങി?

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും സോളാര്‍ കമ്പനി സ്റ്റാഫ് രാജശേഖരന്‍നായരും തന്റെ സഹായം തേടിയെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ.ഫെനി ബാലകൃഷ്ണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഇവരുടെ ആള്‍ക്കാര്‍ തന്റെ വീട്ടില്‍ കയറിയിറങ്ങിയതായും ഫെനി . ഒളിക്യാമറയില്‍ വന്നുവെന്ന് പറയുന്ന ശബ്ദം തന്റേതല്ലെന്നും ഫെനി. ജയ്ഹിന്ദ് ന്യൂസാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത് .

സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ച മാധ്യമങ്ങളില്‍ മുന്‍പന്തിയിലായിരുന്നു റിപ്പോര്‍ട്ടര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ എക്‌സ്ക്ളൂസീവ് വാര്‍ത്തകള്‍ ചാനല്‍ നല്‍കിയിരുന്നു. വാര്‍ത്തയിലുടനീളം പ്രതിപക്ഷത്തോടുള്ള താതപര്യം പ്രകടമായിരുന്നു . എന്നാല്‍ ചാനലിന്റേയും മേധാവിയുടേയും തുറന്ന നിലപാടുകള്‍ക്ക് ജയ്ഹിന്ദ് ചാനല്‍ മറുപടി നല്‍കുകയാണ് .

Nikesh

നികേഷ് കുമാറിനെ പ്രതിരോധത്തിലാക്കാന്‍ ജയ്ഹിന്ദിലൂടെ കോണ്‍ഗ്രസ് ശ്രമിയ്ക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത്. ജയ്ഹിന്ദിന്റെ ഫേസ്ബുക്ക് പേജ് ഉള്‍പ്പടെ പരിശോധിച്ചാല്‍ ഇക്കാര്യം ഏറെക്കുറേ വ്യക്തമാവുകയും ചെയ്യും . ചാനലിനും നികേഷ് കുമാറിനുമെതിരെ ഫെനി പൊലീസില്‍ പരാതി നല്‍കിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+