കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം അഹങ്കാരം; നോട്ട് റദ്ദാക്കല്‍ ധൂര്‍ത്തില്ലാതാക്കിയെന്ന് നികേഷ് കുമാര്‍

ഏതു പത്രപ്രവര്‍ത്തകര്‍ക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ജിദ്ദ: മാധ്യമപ്രവര്‍ത്തകതര്‍ക്കെല്ലാം അഹങ്കാരമാണെന്ന് പ്രമുഖ മാധ്യമ
പ്രവര്‍ത്തകനും റിപ്പോട്ടര്‍ ടിവി എംഡിയുമായ നികേഷ് കുമാര്‍. അഭിഭാഷകര്‍ ഏകപക്ഷീയമായി പത്രപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം അഴിച്ചിവിട്ടിട്ടും പത്രപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് അവരുടെ അഹന്ത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏതു പത്രപ്രവര്‍ത്തകര്‍ക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വിവാദ കേസില്‍ കോഴിക്കോട് പ്രത്യക്ഷപ്പെട്ട ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയില്‍ കാണിച്ചത് തെറ്റായിരുന്നു. ഇന്ന് അതു കാണിക്കുന്നതിനെതിരെ നിയമമുണ്ട്. അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇരയുടെ കുഞ്ഞിനെയെങ്കിലും മറച്ചുവേണമായിരുന്നു കാണിക്കേണ്ടിയിരുന്നത്. അതില്‍ തെറ്റു സംഭവിച്ചതില്‍ ഖേദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മടുപ്പുണ്ടാക്കി

മടുപ്പുണ്ടാക്കി

പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങള്‍ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിരുന്നു.

 വനിത പത്രപ്രവര്‍ത്തകര്‍

വനിത പത്രപ്രവര്‍ത്തകര്‍

അഹന്തയുടെ ഫലമായാണ് വനിതാ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ക്രൂരമായ അതിക്രമം ഉണ്ടായിട്ടും ജനങ്ങളതേറ്റെടുക്കാതിരുന്നതെന്നും ഇതു തിരിച്ചറിയാന്‍ പത്രപ്രവര്‍ത്തകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

 സോളാര്‍ കേസ്

സോളാര്‍ കേസ്

സോളാര്‍ കേസില്‍ തന്റെ നിലപാടില്‍ ഒരു തെറ്റും ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ അപ്പപ്പോള്‍ മനസിലാക്കാന്‍ ഒട്ടേറെ ഉപാധികളുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ സഹായകമായവയാണിവ. അതുവെച്ച് വിലയിരുത്തി തന്നെയായിരുന്നു സോളാര്‍ കേസിനു പിന്നാലെ പോയത്.

 സത്യം പുറത്തുവരും

സത്യം പുറത്തുവരും

സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അപ്പോള്‍ യാഥാര്‍ഥ്യം എന്തായാലും ബോധ്യമാവുമെന്നും തന്റെ നിലപാടിലെ ശരി അന്നു മനസിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 വെല്ലുവിളി

വെല്ലുവിളി

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോര്‍പറേറ്റ്വല്‍ക്കരണമാണെന്ന് അദ്ദേഹം പറഞ്ഞു.

 ലോക്കല്‍ ചാനല്‍

ലോക്കല്‍ ചാനല്‍

പ്രാദേശിക മാധ്യമങ്ങള്‍ പോലും കോര്‍പറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണ്. അധികാര സ്ഥാനത്തുള്ളവര്‍ക്കുവേണ്ടി ഏതു തെറ്റും മറച്ചുവെച്ചും കുറ്റകൃത്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയുമുള്ള പ്രവണതക്ക് കോര്‍പറേറ്റ് ആധിപത്യം ആക്കം കൂട്ടും.

 പത്രം മുന്നോട്ട് തന്നെ

പത്രം മുന്നോട്ട് തന്നെ

വാര്‍ത്തകളെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് പോകുന്ന കാലം അതിവിദൂരമല്ല. ഡിജിറ്റല്‍ ഫോര്‍മാറ്റെന്നാല്‍ ടെലിവിഷനുകള്‍ പിന്നോട്ടും പത്രം മുന്നോടും പോയുള്ള മാറ്റമാണ്.

 ടെലിവിഷന്‍ വാര്‍ത്ത

ടെലിവിഷന്‍ വാര്‍ത്ത

ടെലിവിഷന്‍ വാര്‍ത്തകളോട് 90 കളില്‍ ഉണ്ടായിരുന്നതുപോലുള്ള ആര്‍ത്തി ഇന്നാര്‍ക്കുമില്ല. സാമ്പ്രദായിക രീതികള്‍ മാറുകയാണ്. അറിയാനുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ വിലവിധ മാര്‍ഗങ്ങള്‍ ഉണ്ടായപ്പോഴാണ് ഈ മാറ്റം വന്നത്. അനുമിഷം മാറുന്ന ഫോര്‍മാറ്റുകള്‍ക്കെ ഇനി നിലനില്‍പുള്ളൂ.

 കേരളത്തില്‍ ധൂര്‍ത്ത്

കേരളത്തില്‍ ധൂര്‍ത്ത്

നോട്ട് റദ്ദാക്കല്‍ ജനങ്ങളെ വലച്ചുവെങ്കിലും പണത്തിന്റെ വില മനസിലാക്കാന്‍ അതു സഹായിച്ചു. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വിലയറിയാതെ കേരളത്തിലുള്ളവര്‍ ധൂര്‍ത്തിലും അഡംബരത്തിലും അഭിരമിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനിടെയുണ്ടായ നോട്ട് റദ്ദാക്കല്‍ പണത്തിന്റെ വിലയറിയാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 ടെലിവിഷന്‍ ഷോ ഉടന്‍

ടെലിവിഷന്‍ ഷോ ഉടന്‍

വാര്‍ത്താവതാരകന്‍, അല്ലെങ്കില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നയാള്‍ എന്ന നിലയില്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടില്ല. അതേ സമയം തന്റെ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ ടെലിവിഷന്‍ ഷോകളുമായി താമസിയാതെ രംഗത്തുവരുമെന്ന് നികേഷ്‌കുമാര്‍ വെളിപ്പെടുത്തി.

English summary
Nikesh Kumar's statement about journalism and note ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X