• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവാർഡ് സ്വീകരിക്കാൻ നിർബന്ധിതനായി... ക്ഷമ ചോദിച്ച് നിഖിൽ എസ് പ്രവീൺ, ഫേസ്ബുക്കിലെ ഫോട്ടോ....

  • By Desk

തിരുവനന്തപുരം: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങ് ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പര്യവസാനിച്ചത്. അറുപതെട്ടോളം പേരാണ് അവാർഡ് ദാന ചടങ്ങ് ബഹിഷ്ക്കരിച്ചത്. ഫഹദ് ഫാസിൽ, പർവ്വതി തുടങ്ങിയ പല പ്രമുഖരും അവാർഡ് ദാന ചടങ്ങ് നിരസിച്ചവരിൽ ഉണ്ടായിരുന്നു. പതിനൊന്ന് പേർക്ക് മാത്രമേ രാഷ്ട്രപതി അവാർഡ് കൊടുക്കുകയുള്ളൂവെന്നും മറ്റുള്ളർ സ്മൃതി ഇറാനിയുടെ കൈയ്യിൽ നിന്ന് അവാർഡ് സ്വീകരിക്കണമെന്നുമുള്ള തീരുമാനമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

എന്നാൽ പ്രതിഷേധക്കാരോടൊപ്പം നിൽക്കാതെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തവരാണ് ഗാനഗന്ധർവ്വൻ കെജെ യേശുദാനും സംവിധയകൻ ജയരാജും. അരുടെ കൂട്ടത്തിൽ അവാർഡ് വാങ്ങിയ ഒരാളാണ് നിഖിൽ എസ് പ്രവീൺ. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ ഛായാഗ്രഹണത്തനാണ് നിഖില്‍ എസ്. പ്രവീണ്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ജയരാജ് ഗുരുനാഥൻ

ജയരാജ് ഗുരുനാഥൻ

തന്നെ സിനിമയിലേക്ക് കൈപിടിച്ചു ഉയർത്തികൊണ്ടു വന്ന, തനിക്ക് സിനിമിൽ അവസരം തന്ന ജയരാജിന്റെ നിലപാടിനെ മറികടക്കാൻ ഏതൊരാൾക്കും കഴിയില്ല. ഇതപു തന്നെയായിരിക്കണം നിഖിൽ എസ് പ്രവീണിനെ ചടങ്ങിൽ നിന്നും വിട്ടു നിൽക്കകാതിരിക്കാൻ പ്രേരിപ്പിച്ചത്.

തുടക്കക്കാരൻ...

തുടക്കക്കാരൻ...

തുടക്കക്കാരൻ എന്ന നിലയിൽ അവാർഡ് സ്വീകരിക്കാൻ നിർബന്ധിതനായ എനിക്ക്‌ മുമ്പിൽ മറ്റ്‌ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.. ക്ഷമിക്കുക.. എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ നിഖിലിന്റെ പോസ്റ്റിന് നല്ല കമന്റുകളാണ് വരുന്നത്. താങ്കളുടെ കാര്യത്തില്‍ അത് തന്നെയാണ് ശരിയെന്നും അഭിനന്ദനങ്ങളെന്നുമാണ് നിഖിലിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. ഇത് പ്രയത്നത്തിനും അർപ്പണബോധത്തിനുമുള്ള അവാർഡാണെന്നും കമന്റുകളിലൂടെ പറയുന്നു.

അവാർഡ് സ്വീകരിച്ചത് സ്മൃതി ഇറാനിയിൽ നിന്നും

അതേസമയം ഇങ്ങനെയൊരു കുറിപ്പ് വേണ്ടിയിരുന്നില്ലെന്നും താങ്കള്‍ കാണിച്ചതാണ് ശരിയെന്നും പുരസ്‌കാരം നിരസിച്ച് ആളാവാന്‍ നോക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ടെന്നും പറഞ്ഞ് ഇതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്. യേശുദാസും ജയരാജും രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം കൈപ്പറ്റിയപ്പോള്‍ നിഖിലിന് പുരസ്‌കാരം നല്‍കിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു.

'രജത കമലം അമ്മയുടെ കൈയ്യിൽ നിന്ന്...'

'രജത കമലം അമ്മയുടെ കൈയ്യിൽ നിന്ന്...'

രാജ്യം ആദരിക്കുന്ന പുരസ്‌കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും വാങ്ങിയെങ്കിലും പുരസ്‌കാരം വാങ്ങി പുറത്തിറങ്ങിയ നിഖില്‍ സ്വന്തം അമ്മയുടെ കയ്യില്‍ ആ അവാര്‍ഡ് കൊടുത്ത് പുരസ്ക്കാരം നൽകേണ്ടത് അമ്മയാണെന്ന് ആവശ്യപ്പെടുകയായിരുന്നു. 'രജത കമലം അമ്മയുടെ കൈയ്യിൽ നിന്ന്...' എന്ന് പറഞ്ഞത് ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫേസ്ബുക്ക് ചിത്രം

അതേസമയം അമ്മയുടെ കൈയ്യിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നിഖിൽ എസ് പ്രവീൺ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്ന് വാങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടില്ല. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും ഒരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങുന്നവര്‍ സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്നാണ് അവാർഡ് വിവാദത്തിൽ ജോയി മാത്യു പ്രതികരിച്ചിരുന്നത്. ഇതിനെതിരെ രൂക്ഷ വിമർസനവുമായി ഡോ. ബിജു വും രംഗത്ത് വന്നിരുന്നു.

English summary
Nikhil S Praveen's facebook post about national film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more