കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകത്തിലൂടെയും സിനിമയിലൂടെയും സ്ത്രീകള്‍ ശക്തിയാര്‍ജിക്കണം: ആഹ്വാനവുമായി നിലമ്പൂർ ആയിഷ

  • By Nasar
Google Oneindia Malayalam News

മലപ്പുറം: നാടകവും സിനിമയും പോലുള്ള ദൃശ്യകലകളിലൂടെ സ്ത്രീകള്‍ ശക്തിയാര്‍ജിക്കണമെന്ന് ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ. കുടുംബത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും എല്ലാ മേഖലയിലും ഇടപെടാന്‍ സ്ത്രീകള്‍ക്കാവണമെന്നും അവര്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ 'സ്ത്രീ ശാക്തീകരണത്തിന്റെ 60 വര്‍ഷങ്ങള്‍' സെമിനാറും കുടുംബശ്രീ നൈറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാറും കോടതികളുമെല്ലാം സ്ത്രീ ശാക്തീകരണത്തിന് സൗകര്യം ഒരുക്കുമ്പോള്‍ അത് പരമാവധി ഉപയോഗിക്കണം. നാടകം, സിനിമ പോലുള്ള കലകള്‍ക്ക് ജനങ്ങളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലാന്‍ പ്രത്യേക കഴിവുണ്ട്. അത് ശരിയായി വിനിയോഗിക്കണം. സംഘടിത ശക്തി നഷ്ടപ്പെടുത്തരുത്. സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

nilamburayisha-

എത്ര തന്നെ പ്രതിസന്ധികളുണ്ടായാലും സ്ത്രീകള്‍ സ്വയം പര്യാപ്ത കൈവരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച സാമൂഹ്യ പ്രവര്‍ത്തക കെ വി റാബിയ പറഞ്ഞു. സ്ത്രീകള്‍ സമൂഹത്തിന്റെ നന്മക്ക് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. കഠിനാധ്വാനത്തിലൂടെ നേടാനാവാത്തതായി ഒന്നുമില്ല. വൈകല്യങ്ങള്‍ അതിജീവിച്ച് ഞാന്‍ നടത്തുള്ള പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്. പുരുഷനെ പോലെ തന്നെ എല്ലാ രംഗത്തും മികവ് കാണിക്കാന്‍ സ്ത്രീകള്‍ക്കും കഴിയും. അവര്‍ പറഞ്ഞു.

ചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെഎം വിനോദ് അദ്ധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ ബീന സണ്ണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജയശങ്കര്‍ പ്രസാദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച 'കുടുംബശ്രീ നൈറ്റ്' കലാപരിപാടികള്‍ അരങ്ങേറി.

മേളയില്‍ ശനിയാഴ്ചത്തെ പരിപാടികൾ

ശനിയാഴ്ച വൈകിട്ട് അഞ്ചിന് 'ആരോഗ്യ ജാഗ്രതയോടെ മലപ്പുറം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ സക്കീന, ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. കെ എം മന്‍സൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഷീബ ബീഗം എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'വിമുക്തി' അവതരിപ്പിക്കുന്ന 'കല്ലുമാലയും വില്ലുവണ്ടിയും' എന്ന സംഗീത നൃത്ത ശില്‍പ്പവും അരങ്ങേറും.

English summary
Nilambur Ayisha's response intereference of woman in cinema and drama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X