Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ കോണ്‍ഗ്രസ് കോട്ട, സിപിഎം ചുവപ്പിച്ചത് അന്‍വറിലൂടെ; ചരിത്രം അറിയാം, പിന്തുണ യുഡിഎഫിനെന്ന് അന്‍വര്‍

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതോടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ചട്ടം എന്നതിനാല്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് നിലമ്പൂര്‍.

കേരളത്തില്‍ എംഎല്‍എയായിരിക്കെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് നിലമ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ കുഞ്ഞാലിയായിരുന്നു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്യത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം മണ്ഡലം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹമാണ് നിലമ്പൂര്‍ നിയോജക മണ്ഡലം. 1965 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ വെറും നാല് തവണ മാത്രമാണ് ഇവിടെ സിപിഎമ്മിന് ജയിക്കാനായത്.

Nilambur By Elecion 2025

1965 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിയിലൂടെ സിപിഎം മണ്ഡലത്തില്‍ ആദ്യമായി ജയിച്ചു. പിന്നീട് 82 ല്‍ ടികെ ഹംസയിലൂടേയും മണ്ഡലത്തില്‍ സിപിഎം വിജയക്കൊടി പാറിച്ചു. എന്നാല്‍ പിന്നീട് 2016 വരെ നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനായിട്ടില്ല. പിന്നീട് ഏഴ് തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയത്.

1977 ല്‍ ആദ്യമായി ആര്യാടന്‍ നിലമ്പൂരില്‍ നിന്ന് എംഎല്‍എയായി. പിന്നീട് 1987 മുതല്‍ 2016 വരെ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് ആര്യാടന്‍ മുഹമ്മദ് തുടര്‍ന്നു. 2016 ല്‍ കേരളമാകെ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ നിലമ്പൂരും സിപിഎമ്മിനൊപ്പം നിന്നു. 47.91 ശതമാനം വോട്ടുകള്‍ നേടിയാണ് അന്‍വര്‍ കോണ്‍ഗ്രസ് കോട്ടയില്‍ വിജയക്കൊടി പാറിച്ചത്. സിപിഎം നടത്തിയ സ്വതന്ത്ര നീക്കത്തില്‍ തവനൂരിനും താനൂരിനുമൊപ്പം നിലമ്പൂരും ചുവക്കുകയായിരുന്നു.

ഇത് യുഡിഎഫിനും മുസ്ലീം ലീഗിന് പ്രത്യേകിച്ചും വലിയ തിരിച്ചടിയായി. 2021 ല്‍ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ അന്‍വറിലൂടെ സിപിഎം വീണ്ടും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാമണ്ഡലം.

ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫിനൊപ്പം

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എംഎല്‍എ സ്ഥാനത്തിന് ഭീഷണി വന്നതാണ് അന്‍വര്‍ സ്ഥാനം രാജിവെക്കാന്‍ കാരണമായത്. അന്‍വര്‍ രാജിവെച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍വര്‍. ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സ്ഥാനാര്‍ത്ഥിയാകണം എന്നും അന്‍വര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനായിരിക്കും കോണ്‍ഗ്രസില്‍ സാധ്യത കൂടുതല്‍. ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് 2016 ല്‍ അന്‍വര്‍ ജയിക്കുന്നത്. അന്‍വറിനോട് അതിനാല്‍ തന്നെ ഷൗക്കത്തിന് വലിയ താല്‍പര്യവുമില്ല. അന്‍വറിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതിനെ നേരത്തെ ഷൗക്കത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോയിയെ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ ഉയര്‍ത്തി കാട്ടുന്നതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+