എം സ്വരാജ് 35000 വോട്ട് കടക്കില്ല: തനിക്ക് 75000 വോട്ടുകള്‍ പിടിക്കാനാകുമെന്നും പിവി അന്‍വർ
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിജയം സുനിശ്ചിതമാണെന്ന് മുന്‍ എം എല്‍ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അന്‍വർ. നിലമ്പൂരിലെ യഥാർത്ഥ കലാശക്കൊട്ട് 19 നാണ് നടക്കുക. ഇന്ന് നടക്കുന്ന കലാശക്കൊട്ടിലേക്ക് പോകാതെ പ്രവർത്തകർ വീടുകളില്‍ കയറി വോട്ട് അഭ്യർത്ഥിക്കുകയാണ്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇന്നത്തെ കലാശക്കൊണ്ട് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് ഒരു കാരണവശാലം ജയിക്കാന്‍ പോകുന്നില്ല. എനിക്ക് അദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ട് പറയുന്നതല്ല. അതിന് പലകാരണങ്ങളുണ്ട്. എല്‍ ഡി എഫിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്വരാജിന് 35000 വോട്ടേ പരമാവധി കിട്ടുകയള്ളു. തനിക്ക് 75000 വോട്ടുകള്‍ നേടാനാകുമെന്നും പിവി അന്‍വർ അവസാന നിമിഷം അവകാശപ്പെടുന്നു.

എൽ ഡി എഫും യു ഡി എഫും കിറ്റുകൾ വിതരണം ചെയ്യുന്നു. എല്‍ ഡി എഫ് മണ്ഡലത്തില്‍ വലിയ തോതില്‍ പണം ഇറക്കുന്നുണ്ട്. തന്നെ ഷൗക്കത്ത് വിരോധിയാക്കി ചിത്രീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണ്. ആര്യാടന്‍ എല്ലാ കാലത്തും കാലുവാരല്‍ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് വി എ കരീം 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് ആര്യാടൻ മുഹമ്മദ് കാലുവാരിയതുകൊണ്ടാണ്. ഷൗക്കത്ത് എന്തുകൊണ്ടാണ് ഇത്രയും ദിവസമായിട്ട് വിവി പ്രകാശിന്റെ വീട്ടിലേക്ക് പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മറുവശത്ത് എല്‍ ഡി എഫും യു ഡി എഫും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാക്കുകയാണ്. ജനങ്ങൾക്ക് വെറുപ്പ് മാത്രം നൽകിയ ഒരു നാണംകെട്ട സർക്കാർ ഭരിക്കുന്നത് കൊണ്ടാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായതെന്ന് കെസി വേണുഗോപാല്‍ വിമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ 8000 വന്യജീവി ആക്രമണങ്ങൾ ഉണ്ടായി. ആയിരത്തോളം മനുഷ്യർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഓരോ പ്രാവശ്യവും കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണമെടുക്കാൻ മാത്രമായി എന്തിനാണ് ഒരു സർക്കാറെന്നും അദ്ദേഹം ചോദിച്ചു.
ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ലാത്ത ഒരു മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നത്. ലൈഫ് ഇല്ലാതാക്കുന്ന മിഷനായി ലൈഫ് മിഷനെ ഈ സർക്കാർ മാറ്റിയിരിക്കുന്നു. വീടില്ലാത്തവർക്ക് വീട് നൽകാമെന്ന മോഹം മാത്രമാണ് സർക്കാർ നല്കിയത്, വീട് നല്കാൻ ഇവർ തയ്യാറായിട്ടില്ല. മൂന്ന് ദിവസം നിലമ്പൂരിലുണ്ടായിട്ടും കൂരിയാട് ഭാഗത്ത് തകർന്ന റോഡ് ഒന്ന് പോയി നോക്കാൻ മുഖ്യമന്ത്രി മനസ്സ് കാണിച്ചില്ല.
മലപ്പുറത്ത് പിടിക്കുന്ന കള്ളപ്പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഡൽഹിയിൽ പോയി പറഞ്ഞയാളാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ ഒരു ജില്ലയെ ഇതുപോലെ അപമാനിച്ച ഒരു മുഖ്യമന്ത്രി മുൻപ് ഉണ്ടായിട്ടുണ്ടോ ? സിവിൽ സപ്ലൈസ് കോർപറേഷനിൽ പോലും സാധനങ്ങൾ കിട്ടാനില്ല. ഉള്ള സാധനങ്ങൾക്കാണെങ്കിൽ വില കൂട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജനം ബുദ്ധിമുട്ടുകയാണ്. സാധാരണക്കാരന്റെ ക്ഷേമനിധി പെൻഷനോ കെട്ടിട നിർമ്മാണ തൊഴിലാളികളുടെയോ ചെത്ത് തൊഴിലാളികളുടെയോ പെൻഷനോ നല്കിയിട്ടില്ല. ഒടുവിൽ മന്ത്രി പറഞ്ഞിരിക്കുന്നത് ഇരുപതാം തീയ്യതി പെൻഷൻ നല്കാമെന്നാണ്
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്താണോ ഈ പെൻഷൻ വിതരണം ചെയ്യേണ്ടത്? അതവർക്ക് മാസാമാസം കൃത്യമായി നൽകേണ്ടതല്ലേ? അതിന് സർക്കാർ മുൻഗണന നൽകുന്നില്ല. മറ്റെല്ലാ ധൂർത്തിനും പണമുള്ള സർക്കാരിന് ആശാ പ്രവർത്തകർക്കും ശമ്പളം നല്കാൻ പണമില്ല. നാട്ടിൽ മയക്കുമരുന്നും വീടുകളിൽ അശാന്തിയും വർദ്ധിക്കുന്നു. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായി നിൽക്കുന്നുവെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications