Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിപ്പിടിക്കരുതേ എന്ന് ഷൗക്കത്തിനോട് അന്‍വര്‍; ശേഷം മാറി നിന്നു, ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം വ്യത്യസ്തമായ സംഭവത്തിന് സാക്ഷിയായി. നിലമ്പൂര്‍ നഗരസഭാ പരിധിയിലെ മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ബൂത്തുകളാണുള്ളത്. വോട്ട് രേഖപ്പെടുത്തി ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു സ്ഥാനാര്‍ഥികള്‍. തുടര്‍ന്നാണ് സ്‌കൂളിലെ ബൂത്തില്‍ വച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറും തമ്മില്‍ കണ്ടു മുട്ടിയത്.

ഷൗക്കത്ത് പിവി അന്‍വറിന് അടുത്തേക്ക് വന്ന് കൈ കൊടുത്തെങ്കിലും കെട്ടിപിടിക്കരുതേ എന്ന് അന്‍വര്‍ പറയുകയായിരുന്നു. ചിരിച്ചുകൊണ്ട് രംഗം ശാന്തമാക്കി ഷൗക്കത്ത് നടന്നുപോയി. കൈ കൊടുത്ത പിന്നാലെ അന്‍വര്‍ മറ്റൊരു ഭാഗത്തേക്ക് മാറി നില്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അന്‍വര്‍ നിലപാട് വിശദീകരിച്ചു...

pv anvar dont hug aryadan shoukath-

ആര്യാടന്‍ ഷൗക്കത്ത് ഈ സ്‌കൂളിലെ ബോര്‍ഡിലേക്ക് നോക്കിയാല്‍ മതി. 30 കോടി രൂപ താന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ചെലവാക്കിയ സ്‌കൂള്‍ ആണിത്. ഇവിടെ പണി നടക്കുമ്പോള്‍ മേസ്തരിയെ പോലെ ഞാനും കൂടെ നിന്നിട്ടുണ്ട്. 22 കോടിയുടെ ഗ്രൗണ്ടും സ്വിമ്മിങ് പൂളും പിവി അന്‍വര്‍ ഉണ്ടാക്കി. അതെല്ലാം മതിയെന്നും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അന്‍വര്‍ പറഞ്ഞു.

താനും ഷൗക്കത്തും മിണ്ടിയല്ലോ. കെട്ടിപ്പിടിക്കരുത് എന്ന് പറഞ്ഞത് ശരിയാണ്. പുള്ളി കെട്ടിപ്പിടിക്കുന്ന ആളാണ്. ധൃതരാഷ്ട്രാലിംഗനമാണ് പുള്ളിയുടേത്. ആ ആലിംഗനത്തിന് വിധേയനാകാന്‍ താനില്ല എന്നേ പറഞ്ഞുള്ളൂ. കൈ കൊടുക്കാന്‍ പ്രശ്‌നമില്ല. പുള്ളി സിനിമാ സ്റ്റൈലിലാണ്. എനിക്ക് അഭിനയം പരിചയമില്ല. ഞാന്‍ പച്ച മനുഷ്യരുടെ കൂടെ ജീവിക്കുന്ന ആളാണ്...

രാവിലെ രണ്ട് അഭിനേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിച്ചില്ലേ. സൗഹൃദം ആകാം. അതില്‍ ആത്മാര്‍ഥത വേണം. ആളെ കാണുമ്പോഴുള്ള സൗഹൃദവും ശേഷം പിന്നിലൂടെ പാര വയ്ക്കുന്നതും നല്ലതല്ല. അതിലാണ് അഭിപ്രായ വ്യത്യാസമെന്നും അന്‍വര്‍ പറഞ്ഞു. എം സ്വരാജും ആര്യാടന്‍ ഷൗക്കത്തും നേരത്തെ കണ്ടതുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചായിരുന്നു അന്‍വറിന്റെ ഈ പ്രതികരണം.

nilambur-bypoll-swaraj meet press

ഒരാള്‍ ഒളിഞ്ഞ പിണറായിയും മറ്റൊരാള്‍ തെളിഞ്ഞ പിണറായിയുമാണ്. അതുകൊണ്ട് സ്വരാജിനും ഷൗക്കത്തിനും ആലിംഗനം ചെയ്യുന്നത് കൊണ്ട് പ്രശ്‌നമില്ല. ആര്യാടന്‍ ഷൗക്കത്തിന്റെ ആലിംഗനത്തിന് വിധേയമായവരുടെ അവസ്ഥ എനിക്കറിയാം. സ്വരാജിനോട് ഈ നിലപാടല്ല തനിക്കുള്ളത്. സ്വരാജ് ആ അവസ്ഥയിലേക്ക് എത്താതിരിക്കട്ടെ. ചാണകം ചാരിയാല്‍ ചാണകം മണക്കും, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. അത് സംഭവിക്കാതിരിക്കട്ടെ എന്നും അന്‍വര്‍ പറഞ്ഞു.

വോട്ട് ചെയ്യുന്നതിന് മുമ്പ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടപ്പോഴും സ്വരാജിനും ഷൗക്കത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്ത് നല്ല സിനിമാക്കാരനാണ്. അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വേഗം കഥ എഴുതാന്‍ പോകാം. എകെജി ഭവന്‍ നന്നാക്കിയിട്ടുണ്ട്. സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം. താന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആയിരം പേരുമായിട്ടാണ് പോകുക എന്നും അന്‍വര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+