Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരിലെ ജയം വഴിക്കടവ് നിര്‍ണയിക്കും; 2016 ആവര്‍ത്തിച്ചാല്‍ ഗുണം സ്വരാജിനോ അന്‍വറിനോ?

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണി തുടങ്ങും. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങും. ആദ്യം എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്. യുഡിഎഫിന്റെ കോട്ട എന്നാണ് വഴിക്കടവ് അറിയപ്പെടുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെന്‍ഡ് വ്യക്തമാകുന്നത് ഈ പഞ്ചായത്തിലെ വോട്ടുകളിലൂടെയായിരിക്കും.

നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ് വഴിക്കടവ്. കൂടുതല്‍ വോട്ടര്‍മാരും ഈ പഞ്ചായത്തില്‍ തന്നെ. മുസ്ലീം ലീഗിന്റെ സ്വാധീനമേഖലയാണെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പഞ്ചായത്താണ് ഇത്. 2016 ലും 2021 ലും സിപിഎം സ്വതന്ത്രനായി മത്സരിച്ചിരുന്നപ്പോള്‍ അന്‍വറിന് വഴിക്കടവില്‍ ഭൂരിപക്ഷം നേടാനായിരുന്നു.

Nilambur By Election

2016 ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മത്സരിച്ചപ്പോള്‍ 2162 വോട്ടായിരുന്നു ഇവിടെ അന്‍വറിന്റെ ലീഡ്. ആ തിരഞ്ഞെടുപ്പില്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്‍വര്‍ വിജയിച്ചത്. 2021 ല്‍ വി.വി പ്രകാശിനെതിരെ മത്സരിച്ചപ്പോള്‍ 35 വോട്ട് ലീഡ് മാത്രമായിരുന്നു അന്‍വറിന് ലഭിച്ചത്. അന്ന് അന്‍വറിന്റെ ഭൂരിപക്ഷം 2700 ആയി കുറയുകയും ചെയ്തു. അതേസമയം ഇത്തവണ ഇവിടെ 3000 വോട്ടിന്റെ ലീഡ് ആണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

അതേസമയം 2016 ല്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോഴുണ്ടായിരുന്ന അതേ വികാരമാണ് വഴിക്കടവിലെ വോട്ടര്‍മാരുടെ മനസില്‍ എങ്കില്‍ യുഡിഎഫ് പ്രതീക്ഷ അസ്ഥാനത്താകും. വഴിക്കടവിലെ വോട്ടുവിഹിതത്തില്‍ ഇടിവ് വന്നാല്‍ 10000 ത്തിനപ്പുറം ഭൂരിപക്ഷം എന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ പാളും. എന്നാല്‍ വഴിക്കടവത്തുകാര്‍ മാറി ചിന്തിച്ചാല്‍ 20000 എന്നതിലേക്ക് പോലും യുഡിഎഫിന്റെ ഭൂരിപക്ഷം പോയേക്കും.

അതിനാല്‍ തന്നെ ഇരുമുന്നണികളും അന്‍വറും ഏറെ ആകാംക്ഷയോടെയാണ് വഴിക്കടവിലെ വോട്ടെണ്ണലിനെ നോക്കി കാണുന്നത്. വഴിക്കടവ് കഴിഞ്ഞാല്‍ മൂത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുക. ഇതും യുഡിഎഫിന്റെ ശക്തികേന്ദ്രമാണ്. എന്നാല്‍ വഴിക്കടവും മൂത്തേടവും യുഡിഎഫിനൊപ്പം നില്‍ക്കാതെ അന്‍വറിലേക്ക് ചാഞ്ഞാല്‍ പോലും പ്രതീക്ഷയുണ്ട് എന്നാണ് എല്‍ഡിഎഫ് നിലപാട്.

അങ്ങനെ വന്നാല്‍ 2,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന എല്‍ഡിഎഫിന്റെ കണക്കുകള്‍ക്കൊപ്പമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ കരുളായി ഒഴികെ ബാക്കി എല്ലാ പഞ്ചായത്തിലും ലീഡ് ഉണ്ടാകും എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലേയും നാല് പഞ്ചായത്തുകളിലേയും വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

വ്യാഴാഴ്ചയായിരുന്നു നിലമ്പൂരില്‍ വോട്ടെടുപ്പ് നടന്നത്. ആകെ 75 ശതമാനമാണ് പോളിംഗ്. 77.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ അമരമ്പലം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ആണിത്. ഇവിടെ വോട്ടുകള്‍ കൂടിയതില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. അത് കഴിഞ്ഞാല്‍ കരുളായിയും പോത്തുകല്ലുമാണ് പോളിംഗ് ശതമാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.

ഇത് രണ്ടും എല്‍ ഡി എഫിന് പ്രതീക്ഷയുള്ള സ്ഥലങ്ങളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേവലം ഒരു ശതമാനത്തിന്റെ മാത്രം ഇടിവാണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതലുമാണ്. കഴിഞ്ഞ തവണ വോട്ടു ചെയ്തതിനേക്കാള്‍ 1462 പേര്‍ അധികം ഇത്തവണ വോട്ട് രേഖപ്പെടുത്തി. അതേസമയം താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് നിലമ്പൂരില്‍ ജയിക്കണം എന്നാണ് ആഗ്രഹമെന്ന് അന്‍വര്‍ പറഞ്ഞു.

ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചാല്‍ താന്‍ 25,000 വോട്ടിന് വിജയിക്കും എന്നും മത്സരിച്ചതില്‍ സന്തോഷമുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. സിപിഎം സ്വതന്ത്രനായി 2016 ലും 2021 ലും നിലമ്പൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച അന്‍വര്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയുമായി തെറ്റിപിരിഞ്ഞ് എംഎല്‍എ സ്ഥാനം രാജി വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+