2021ല്‍ ആറിടത്തും എല്‍ഡിഎഫ്; ഇത്തവണ എട്ടും തൂത്തുവാരുമെന്ന് യുഡിഎഫ്, നിലമ്പൂര്‍ ചര്‍ച്ച
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. നിലമ്പൂര്‍ നഗരസഭയ്ക്ക് പുറമെ വഴിക്കടവ്, എടക്കര, പോത്തുകല്ല്, കരുളായി, അമരമ്പലം, മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്തും എല്‍ഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. രണ്ടിടത്ത് യുഡിഎഫും.
നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, എടക്കര, പോത്തുകല്ല്, കരുളായി, അമരമ്പലം എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ടു നിന്നപ്പോള്‍ മൂത്തേടം, ചുങ്കത്തറ എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് ചെയ്തു. എല്‍ഡിഎഫ് മുന്നിട്ടു നിന്ന തദ്ദേശ സ്ഥാപനങ്ങളിലെ ലീഡ് പലതും നാമമാത്രമായിരുന്നു. അതുകൊണ്ടുതന്നെ ആശങ്കയില്ലെന്നും ഇത്തവണ എല്ലാ പഞ്ചായത്തുകളിലും തൂത്തുവാരുമെന്ന് യുഡിഎഫ് ക്യാമ്പ് പറയുന്നു.

യുഡിഎഫ്-എല്‍ഡിഎഫ് തമ്മിലുള്ള മല്‍സരമാണ് നിലമ്പൂരില്‍ നടന്നതെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. അന്‍വറിന്റെ സാന്നിധ്യം അദ്ദേഹം കാര്യമാക്കുന്നില്ല. 8000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നത്. എല്‍ഡിഎഫ് 3000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് മറികടന്നാല്‍ മതിയെന്ന ലക്ഷ്യമാണ് ബിജെപിക്ക്. 10000 വോട്ടില്‍ അധികം കിട്ടിയാല്‍ മികച്ച പ്രകടനമായി അവര്‍ കണക്കാക്കും.
യുഡിഎഫിനൊപ്പം കൂടുതല്‍ കാലം നിന്നിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. നാല് തവണ എല്‍ഡിഎഫിനൊപ്പവും. പിവി അന്‍വറിലൂടെയാണ് രണ്ട് തവണ എല്‍ഡിഎഫ് നിലമ്പൂര്‍ മണ്ഡലം പിടിച്ചത്. അന്‍വര്‍ ഇടതുക്യാമ്പ് വിട്ടത് വോട്ടില്‍ ചോര്ച്ചയുണ്ടാക്കുമെന്ന് എല്‍ഡിഎഫ് രഹസ്യമായി സമ്മതിക്കുന്നു. അന്‍വറിന്റെ സാന്നിധ്യം നേട്ടമാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം നേടിയ 8000 വോട്ടില്‍ കൂടുതല്‍ ബിജെപി ഇത്തവണ പിടിക്കുമോ എന്നാണ് അറിയേണ്ടത്. എസ്ഡിപിഐ നില മെച്ചപ്പെടുത്തുമോ എന്നും അറിയണം. രണ്ടും സര്‍ക്കാര്‍ വിരുദ്ധ വികാരം സൂചിപ്പിക്കുന്ന വോട്ടുകളാണ്. സര്‍ക്കാരിനെതിരായ വോട്ടുകള്‍ പ്രതീക്ഷിക്കുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാന്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സാന്നിധ്യം കാരണമായേക്കും.
2021ല്‍ നിലമ്പൂര്‍ നഗരസഭയില്‍ 1527 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫ് 13200 വോട്ട് നേടിയപ്പോള്‍ 11673 വോട്ട് യുഡിഎഫിന് ലഭിച്ചു. വഴിക്കടവില്‍ 35 വോട്ടിന് മാത്രമായിരുന്നു എല്‍ഡിഎഫ് ലീഡ് ചെയ്തത്. 13471 വോട്ട് എല്‍ഡിഎഫ് പിടിച്ചപ്പോള്‍ 13436 വോട്ട് യുഡിഎഫ് പിടിച്ചു. എടക്കരയില്‍ 12 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തത്. 7757 വോട്ട് എല്‍ഡിഎഫ് പിടിച്ചു. 7745 വോട്ട് യുഡിഎഫും.
പോത്തുകല്ലില്‍ 506 വോട്ടിന് ഇടതുപക്ഷം മുന്നിട്ടു നിന്നു. എല്‍ഡിഎഫിന് 8319 വോട്ടും യുഡിഎഫിന് 7813 വോട്ടും കിട്ടി. കരുളായിയില്‍ 1449 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടി. അമരമ്പലത്ത് 1492 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടി. മൂത്തേടം പഞ്ചായത്തില്‍ 2331 വോട്ടിന് യുഡിഎഫ് ആണ് ലീഡ് ചെയ്തിരുന്നത്. 8915 വോട്ട് യുഡിഎഫ് പിടിച്ചപ്പോള്‍ 6584 വോട്ട് എല്‍ഡിഎഫും പിടിച്ചു. ചുങ്കത്തറയിലും യുഡിഎഫ് ലീഡ് ചെയ്തു. 314 വോട്ടുകള്‍ക്കായിരുന്നു ലീഡ്. യുഡിഎഫ് 11347 വോട്ടുകളും എല്‍ഡിഎഫ് 11033 വോട്ടുകളും നേടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications