നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്. മികച്ച പോൡഗ് ആണ് എല്ലാ പഞ്ചായത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഭൂരിഭാഗം വോട്ടര്‍മാരും പോൡഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. മണ്ഡലത്തില്‍ മഴ ഭീഷണിയാവുമോ എന്നാണ് ആശങ്ക ഉണ്ടായെങ്കിലും അതെല്ലാം അസ്ഥാനത്താക്കിയായിരുന്നു വോട്ടര്‍മാര്‍ എത്തിയത്.
വാശിയേറിയ പ്രചരണവും ആവേശം കൊട്ടിക്കയറിയ കൊട്ടിക്കലാശവും വോട്ടര്‍മാരില്‍ സ്വാധീനിച്ചെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് പോളിംഗ് കണക്കുകള്‍. ഔദ്യോഗിക പോളിംഗ് ശതമാനം ഇന്ന് രാത്രിയോടെ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടും. എല്‍ഡിഎഫിനായി എം സ്വരാജ്, യുഡിഎഫിനായി ആര്യാടന് ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായി പിവി അന്‍വര്‍ എന്നിവരായിരുന്നു നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
അതേസമയം ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിച്ചു.
നിലമ്പൂരിന് പുറമെ ഗുജറാത്തിലെ കാഡി, വിസവദര്‍ സീറ്റുകളിലും പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തുടങ്ങിയ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടന്നു. ഉപതിരഞ്ഞെടുപ്പുകളുടെ തത്സമയ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ...
Jun 19, 2025, 10:10 pm IST
പോസ്റ്റ് മുക്കി കെകെ ലതിക
മുന്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെ കുടുംബം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് മുക്കി സിപിഎം നേതാവ് കെകെ ലതിക. പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്തതോടെയാണ് ലതിക ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.
Jun 19, 2025, 9:05 pm IST
നിലമ്പൂരിലെ പോളിംഗ് കണക്ക്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 73.25 % പോളിംഗ്. ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ആണിത്. കനത്ത മഴയിലും വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
Jun 19, 2025, 8:35 pm IST
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എം സ്വരാജ്
Jun 19, 2025, 8:30 pm IST
പോളിംഗില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടന്നു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിംഗ്
Jun 19, 2025, 7:31 pm IST
തിങ്കളാഴ്ച വോട്ടെണ്ണല്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ജൂണ്‍ 23, തിങ്കളാഴ്ച. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും
Jun 19, 2025, 7:06 pm IST
എന്‍ഡിഎ മുന്നേറും
നരേന്ദ്ര മോദിയുടെ സദ്ഭരണത്തിന് അനുകൂലമായി നിലമ്പൂരിലെ വോട്ടര്‍മാര്‍ വിധിയെഴുതിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. എന്‍ഡിഎ എല്ലാ പഞ്ചായത്തിലും മുന്നേറ്റമുണ്ടാക്കും എന്നും മോഹന്‍ ജോര്‍ജ്
Jun 19, 2025, 6:37 pm IST
നിലമ്പൂരിലെ പോളിംഗ്
അഞ്ച് മണി വരെ നിലമ്പൂരില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
Jun 19, 2025, 6:01 pm IST
പോളിംഗ് സമയം അവസാനിച്ചു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു. ഏതെങ്കിലും വോട്ടര്‍മാര്‍ ക്യൂവില്‍ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും
Jun 19, 2025, 5:56 pm IST
'എല്‍ഡിഎഫ് ജയിക്കും'
പ്രതീക്ഷാനിര്‍ഭരമായ പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത് എന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് എന്നും മികച്ച വിജയം നേടുമെന്നും സ്വരാജ്
Jun 19, 2025, 5:48 pm IST
70 ശതമാനം പിന്നിട്ട് പോളിംഗ്
അഞ്ച് മണി വരെ നിലമ്പൂരില്‍ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ്
Jun 19, 2025, 5:46 pm IST
വിള്ളലുണ്ടാക്കാനാകില്ല
യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. മുന്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെ വീട്ടില്‍ പോകാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നും എല്‍ഡിഎഫിന്റെ നല്ലൊരു വിഭാഗം വോട്ടും യുഡിഎഫിന് അനുകൂലമാകും എന്നും ഷൗക്കത്ത് അവകാശപ്പെട്ടു
Jun 19, 2025, 5:12 pm IST
മികച്ച പോളിംഗ് തുടരുന്നു
നിലമ്പൂരില്‍ പോളിംഗ് ശതമാനം 60 കഴിഞ്ഞു. അവസാന മണിക്കൂറിലേക്ക് കടന്ന് പോളിംഗ്
Jun 19, 2025, 4:23 pm IST
നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ല എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഉപതിരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ചു സംസാരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. നിലമ്പൂരിലേക്ക് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Jun 19, 2025, 3:50 pm IST
3 മണി വരെ 59.68 ശതമാനം പോളിംഗ്
Jun 19, 2025, 3:27 pm IST
ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് കൈയ്യേറ്റവും കയ്യാങ്കളിയുമുണ്ടായി. സംഭവത്തിൽ 3 എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Jun 19, 2025, 3:25 pm IST
കെപിസിസി നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് സമ്മതിച്ച് ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ച് മിസ്ഡ് കോൾ പോലും ലഭിച്ചില്ലെന്ന് പ്രതികരണം.
Jun 19, 2025, 3:13 pm IST
നിലമ്പൂരിൽ എഐസിസി കൈമാറിയ താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂരും. പട്ടികയിൽ എട്ടാമതാണ് തരൂർ. തന്നെ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന് ശശി തരൂർ ആരോപിച്ചിരുന്നു.
Jun 19, 2025, 2:36 pm IST
നിലമ്പൂരിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 15,000 ന് താഴേക്ക് പോകില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Jun 19, 2025, 1:42 pm IST
വോട്ടിംഗ് 6 മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ പോളിംഗ് 41 ശതമാനം കടന്നു.
Jun 19, 2025, 1:33 pm IST
നിലമ്പൂരിൽ മകൻ സ്വരാജ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കിട്ട് പിതാവ് മുരളീധരൻ നായർ
Jun 19, 2025, 1:11 pm IST
നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ശശി തരൂർ
Jun 19, 2025, 12:46 pm IST
നിലമ്പൂരിൽ ട്രെന്റ് തങ്ങൾക്ക് അനുകൂലമാണെന്ന് ബിനോയ് വിശ്വം
Jun 19, 2025, 12:27 pm IST
വിജയ പ്രതീക്ഷ പങ്കുവെച്ച് അഡ്വ മോഹൻ ജോർജ്ജ് . ചെറുപ്പക്കാർ മാറി ചിന്തിക്കുകയാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Jun 19, 2025, 12:13 pm IST
എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്ജും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം.
Jun 19, 2025, 11:58 am IST
നിലമ്പൂർ ജി.എം.എൽ.പി സ്കൂൾ ബൂത്തിൽ വോട്ടെട്ടുപ്പ് പുരോഗമിക്കുന്നു.
Jun 19, 2025, 11:48 am IST
കെസി വേണുഗോപാലിന്റെ ട്യൂഷൻ കേരളത്തിന് ആവശ്യമില്ല; മുഹമ്മദ് റിയാസ്
ആർഎസ്എസ് ബന്ധത്തിൽ വിമർശനം ഉന്നയിച്ച കെസി വേണുഗോപാലിന് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജസ്ഥാനിൽ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ ട്യൂഷൻ മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് റിയാസ് പറഞ്ഞു.
Jun 19, 2025, 11:34 am IST
എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വ മോഹൻ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ബൂത്ത് നമ്പർ 148ൽ എത്തിയാണ് അദ്ദേഹം കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്.
Jun 19, 2025, 11:21 am IST
പോളിംഗ് 20 ശതമാനം പിന്നിട്ടു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 10 മണി വരെയുളള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 20 പിന്നിട്ടു. മണ്ഡലത്തിലെ നിലമ്പൂർ- 19.8 ശതമാനം, വഴിക്കടവ്- 18.8 ശതമാനം, മുത്തേടം- 19.5 ശതമാനം, എടക്കര-19.6 ശതമാനം, പോത്തുകല്ല്- 18.7 ശതമാനം, ചുങ്കത്തറ- 19.6 ശതമാനം, കരുളായി- 18.6 ശതമാനം, അമരമ്പലം- 19.4 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
Jun 19, 2025, 11:17 am IST
ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് പോളിംഗ് ബൂത്തിൽ
Jun 19, 2025, 11:10 am IST
എംവി ഗോവിന്ദന്റെ പരാമർശം വീണ്ടും ഉയർത്തി പ്രതിപക്ഷ നേതാവ്
75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തി. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ ചൂണ്ടക്കാട്ടി.
READ MORE
1:28 AM, 19 Jun
മോക് പോള്‍
പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.
1:28 AM, 19 Jun
ആദിവാസി മേഖലകള്‍
ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ.
1:28 AM, 19 Jun
സുരക്ഷ
ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.
6:10 AM, 19 Jun
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; മോക്ക് പോളിംഗ് തുടങ്ങി
നിലമ്പൂരിൽ എല്ലാ ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീനിൽ എന്തെങ്കിലും തരത്തിൽ തകരാർ ഉണ്ടോയെന്നടക്കമാണ് ഇതിനിടയിൽ പരിശോധിക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും പോളിങ് ഏജന്റുമാരെ കൂടി പങ്കെടുപ്പിച്ചാണ് പോളിങ് മെഷീന് തകരാറില്ലെന്ന് ഉറപ്പിക്കുന്നത്. ഇതിന് ശേഷം ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങുക.
6:14 AM, 19 Jun
സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ ഇവയൊക്കെ
കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥാനാർഥികൾ. ഇവർക്ക് പുറമേ കത്രിക അടയാളത്തിൽ പിവി അൻവറും മത്സരിക്കുന്നു. ആറോളം സ്ഥാനാർത്ഥികൾ വേറെയുമുണ്ട്.
6:22 AM, 19 Jun
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഭീഷണിയായി കനത്ത മഴ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഭീഷണി ഉയർത്തി മഴ. അതിരാവിലെ മണ്ഡലത്തിൽ പലയിടത്തും മഴ പെയ്യുന്നതായാണ് സ്ഥലത്ത് നിന്ന് ലഭ്യമാവുന്ന വിവരം. അതിശക്തമായ മഴ പെയ്യുകയാണെങ്കിൽ അത് പോളിങിനെ കാര്യമായി ബാധിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വടക്കൻ ജില്ലകളിൽ എല്ലാം മഴ ശക്തവുമായിരുന്നു.
6:29 AM, 19 Jun
മറ്റ് നാല് സീറ്റുകളിലും വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും
നിലമ്പൂരിന് പുറമേ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് സീറ്റുകളിലും വോട്ടെടുപ്പ് കൃത്യം ഏഴ് മണിക്ക് തന്നെ ആരംഭിക്കും. ഇവിടെ മോക്ക് പോളിംഗ് നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. നിലമ്പൂരിന് പുറമെ ഗുജറാത്തിലെ രണ്ടും, ബംഗാളിലെയും പഞാബിലെയും ഓരോ സീറ്റുകൾ വീതവുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
6:58 AM, 19 Jun
പല ബൂത്തുകളിലും വോട്ടർമാർ രാവിലെ തന്നെ ക്യൂവിൽ
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് പല ബൂത്തുകളിലും അതിരാവിലെ വോട്ടർമാർ എത്തിക്കൊണ്ടിരിക്കുന്നത്. ആകെ 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്.
7:07 AM, 19 Jun
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. കൃത്യം ഏഴ് മണിയോടെ തന്നെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് തുടരുക. മണ്ഡലത്തിൽ മഴ സാഹചര്യം വെല്ലുവിളിയാണെങ്കിലും വോട്ടർമാർ രാവിലെ തന്നെ പ്രവഹിക്കുകയാണ്.
7:15 AM, 19 Jun
വോട്ട് ചെയ്യാനെത്തി ഇടത് സ്ഥാനാർത്ഥി എം സ്വരാജ്
നിലമ്പൂരിൽ മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ അതിരാവിലെ വോട്ട് ചെയ്യാനെത്തി മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ്. ക്യൂവിൽ വോട്ടർമാർക്കിടയിൽ കാത്തുനിൽക്കുകയാണ് ഇപ്പോൾ സ്വരാജ്. അദ്ദേഹത്തിന്റെ പിതാവും വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്നുണ്ട്. രാവിലെ തന്നെ വോട്ടർമാർ ഇവിടെ ക്യൂ നിൽക്കുന്നുണ്ട്.
7:26 AM, 19 Jun
വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. ഉപതിരഞ്ഞെടുപ്പിൽ നേരത്തെ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നുമായിരുന്നു ആയിഷയുടെ പ്രതികരണം. ഇടത് സ്ഥാനാർത്ഥി എം സ്വരാജിന് വോട്ട് ചെയ്യുമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് അവർ പറഞ്ഞത്.
7:37 AM, 19 Jun
എം സ്വരാജ് വോട്ട് രേഖപ്പെടുത്തി
വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. പിതാവിനോടൊപ്പമാണ് സ്വരാജ് ബൂത്തിൽ എത്തിയത്.
7:51 AM, 19 Jun
കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തുമെന്ന് ആര്യാടൻ ഷൗക്കത്ത്
കുടുംബത്തോടെ എട്ട് മണിക്ക് മുൻപ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തും എന്നാണ് ലഭ്യമായ വിവരം.
8:04 AM, 19 Jun
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് പിവി അബ്ദുൽ വഹാബ് എംപി
നിലമ്പൂരിൽ യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എംപിയുമായ പിവി അബ്ദുൾ വഹാബ്. കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അൻവർ കൂടുതൽ വോട്ട് പിടിച്ചാൽ യുഡിഎഫിന് കൂടുതൽ ഭൂരിപക്ഷമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 15,000 മുതൽ 20000 വരെ വോട്ട് യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും അബ്ദുൾ വഹാബ് പ്രതീക്ഷ പ്രകടിപ്പിച്ചു.
8:09 AM, 19 Jun
രാജ്യത്തെ മറ്റ് നാല് നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു
നിലമ്പൂരിന് പുറമേ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന രാജ്യത്തെ നാല് സീറ്റുകളിൽ കൂടി പോളിംഗ് പുരോഗമിക്കുന്നു. ഗുജറാത്തിലെ കാഡിയും വിസവദറും, പശ്ചിമ ബംഗാളിലെ കാലിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
8:25 AM, 19 Jun
താൻ നിയമസഭയിലേക്ക് പോവുമെന്ന് പിവി അൻവർ
നിലമ്പൂർ മണ്ഡലത്തിൽ നിന്ന് താൻ നിയമസഭയിലേക്ക് പോവുമെന്ന് സ്വതന്ത്ര്യ സ്ഥാനാർത്ഥിയും തൃണമോൾ കോൺഗ്രസ് നേതാവുമായ പിവി അൻവർ. വോട്ടെണ്ണൽ കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോവാം,സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോവാം, ഞാൻ നിയമസഭയിലേക്കും പോവും; പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
8:43 AM, 19 Jun
ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് തന്റെ വോട്ട് രേഖപ്പെടുത്തി. മാതാവിനും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയാണ് രാവിലെ തന്നെ ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്. നേരത്തെ എം സ്വരാജും തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
9:04 AM, 19 Jun
വഴിക്കടവിൽ പോളിംഗ് തടസപ്പെട്ടു; പിന്നാലെ പരിഹാരം
വോട്ടിംഗ് മെഷീന് തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ പോളിംഗ് പുനരാരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചാണ് ഇവിടുത്തെ ബുദ്ധിമുട്ടുകൾ പരിഹരിച്ചത്. 2, 22, 35 പോളിംഗ് ബൂത്തുകളിലായിരുന്നു യന്ത്ര തകരാർ റിപ്പോർട്ട് ചെയ്തത്. പിന്നാലെ തന്നെ അധികൃതർ നടപടിയെടുത്തു.
9:16 AM, 19 Jun
മറ്റ് വോട്ടർമാർക്ക് ഒപ്പം ക്യൂ നിൽക്കുന്ന എം സ്വരാജ്
9:30 AM, 19 Jun
നിലമ്പൂരിൽ പോളിംഗ് 8 ശതമാനം പിന്നിട്ടു
രാവിലെ ആദ്യ മണിക്കൂറുകളിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. മഴയ്ക്ക് ഇടയിലും ജനങ്ങൾ കൂടുതലായി വോട്ട് ചെയ്യാനായി എത്തുന്നുണ്ട്. രാവിലെ എട്ടര വരെയുളള കണക്കുകൾ പ്രകാരം മണ്ഡലത്തിലെ നിലമ്പൂർ- 7.8 ശതമാനം, വഴിക്കടവ്- 7.1 ശതമാനം, മുത്തേടം-7.8 ശതമാനം, എടക്കര- 7.5 ശതമാനം, ചുങ്കത്തറ- 8.3 ശതമാനം, കരുളായി- 7.2 ശതമാനം, അമരമ്പലം- 8.3 ശതമാനം, പോത്തുകല്ല്- 7.2 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.
9:40 AM, 19 Jun
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തും മാതാവ് മറിയുമ്മയും കുടുംബത്തോടൊപ്പം വീട്ടിക്കുത്ത് ജി.എല്‍.പി സ്കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം.
9:58 AM, 19 Jun
പോളിംഗ് ശതമാനം ഉയരാൻ ഇടയുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നിലവിലെ സാഹചര്യത്തിൽ നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖർ. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് തന്നെയാണ് നിലമ്പൂരിൽ നടക്കുന്നത്.
10:03 AM, 19 Jun
ബൂത്ത് സന്ദർശനത്തിൽ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ്ജ്
10:12 AM, 19 Jun
ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി
നിലമ്പൂരിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് എന്ന് വ്യക്തമാക്കി കണക്കുകൾ. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര പ്രകടമായിരുന്നു.
10:38 AM, 19 Jun
വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് വിരൽ ഉയർത്തികാണിക്കുന്നു.
11:10 AM, 19 Jun
എംവി ഗോവിന്ദന്റെ പരാമർശം വീണ്ടും ഉയർത്തി പ്രതിപക്ഷ നേതാവ്
75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തി. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ ചൂണ്ടക്കാട്ടി.
11:17 AM, 19 Jun
ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് പോളിംഗ് ബൂത്തിൽ
11:21 AM, 19 Jun
പോളിംഗ് 20 ശതമാനം പിന്നിട്ടു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 10 മണി വരെയുളള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 20 പിന്നിട്ടു. മണ്ഡലത്തിലെ നിലമ്പൂർ- 19.8 ശതമാനം, വഴിക്കടവ്- 18.8 ശതമാനം, മുത്തേടം- 19.5 ശതമാനം, എടക്കര-19.6 ശതമാനം, പോത്തുകല്ല്- 18.7 ശതമാനം, ചുങ്കത്തറ- 19.6 ശതമാനം, കരുളായി- 18.6 ശതമാനം, അമരമ്പലം- 19.4 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
11:34 AM, 19 Jun
എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വ മോഹൻ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ബൂത്ത് നമ്പർ 148ൽ എത്തിയാണ് അദ്ദേഹം കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്.
11:48 AM, 19 Jun
കെസി വേണുഗോപാലിന്റെ ട്യൂഷൻ കേരളത്തിന് ആവശ്യമില്ല; മുഹമ്മദ് റിയാസ്
ആർഎസ്എസ് ബന്ധത്തിൽ വിമർശനം ഉന്നയിച്ച കെസി വേണുഗോപാലിന് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജസ്ഥാനിൽ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ ട്യൂഷൻ മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് റിയാസ് പറഞ്ഞു.