Nilambur Result: എം സ്വാരാജിന്റെ പ്രതീക്ഷ തകർത്ത് സ്വന്തം പഞ്ചായത്ത്: പോത്തുകല്ലും തൂക്കി യുഡിഎഫ്
നിലമ്പൂർ: നിലമ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ തകർത്ത് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടന് ഷൗക്കത്തിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പത്ത് റൌണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 6402 വോട്ടുകള്‍ക്കാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. ആര്യാടന് ഷൗക്കത്തിന് ഇതുവരെ 40152 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എം സ്വരാജിന് നേടാന്‍ സാധിച്ചത് 33750 വോട്ടുകളാണ്.
പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ 11578 വോട്ടുകളുമായി മുന്‍ എം എല്‍ എ പിവി അന്‍വറും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എന്‍ ഡി എക്ക് വേണ്ടി മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി അഡ്വ.മോഹന്‍ ജോർജിന് നേടാനായത് 4575 വോട്ടുകളാണ്. എസ് ഡി പി ഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടി 1244 വോട്ടുകളും നേടി.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്നു. പിന്നാലെ വഴിക്കടവ് പഞ്ചായത്തിലെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി. യു ഡി എഫ് പഞ്ചായത്തില്‍ ആര്യാടന് ഷൗക്കത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെങ്കില്‍ 1200 ഓളം വോട്ടുകളുടെ ഭൂരിപക്ഷം സ്വരാജിനെതിരെ നേടാന്‍ സാധിച്ചു. പിന്നാലെ എണ്ണിയ ലീഗിന്റെ ശക്തി കേന്ദ്രമായി മൂത്തേടത്തും എടക്കരയിലും പ്രതീക്ഷിച്ചത്തിനും അപ്പുറത്തുള്ള മുന്നേറ്റം നടത്താന്‍ സാധിച്ചു.
ആദ്യ മൂന്ന് പഞ്ചായത്തുകളിലും യു ഡി എഫിന് മേല്‍ക്കൈ നേടാനാകുമെന്ന് എല്‍ ഡി എഫും വിലയിരുത്തിയിരുന്നു. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ആര്യാടന് ഷൗക്കത്ത് മുന്നേറിയാലും അടുത്തതായി എണ്ണുന്ന പോത്തുകല്ലില്‍ എം സ്വരാജിന് ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എല്‍ ഡി എഫ് കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്ക് കൂട്ടലും തകർത്തുകൊണ്ടാണ് എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു ഡി എഫ് മുന്നേറിയത്.
630 വോട്ടിന്റെ ലീഡാണ് എം സ്വരാജിന്റെ പഞ്ചായത്തില്‍ ആര്യാടന് ഷൗക്കത്തിന് ലീഡ് നേടാന്‍ സാധിച്ചത്. 9 റൗണ്ടില്‍ ആദ്യ എട്ടിലും യു ഡി എഫ് സ്ഥാനാർത്ഥി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ 9-ാം റൗണ്ടില്‍ മാത്രമാണ് എം സ്വരാജിന് നേരിയ വോട്ടിനെങ്കിലും മുന്നിട്ട് നില്ക്കാന് സാധിച്ചത്. പക്ഷെ 8-ാം റൗണ്ടിലെ ഭൂരിപക്ഷം കൂടിച്ചേർക്കുമ്പോള്‍ പോത്തുകല്‍ പഞ്ചായത്തില്‍ യു ഡി എഫ് മേധാവിത്വം നേടുകയായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications