Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരിലെ തോല്‍വി സർക്കാർവിരുദ്ധ വികാരമായി കാണുന്നില്ല: പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകും: എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് എല്‍ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. കുറഞ്ഞ കാലമാണെങ്കിലും അദ്ദേഹത്തിന് എംഎൽഎ എന്ന നിലയിൽ മികച്ച നിലയിൽ പ്രവർത്തിക്കാൻ ആവട്ടെ എന്ന് ആശംസിക്കുന്നു. ഈ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത് ആ നിലയിൽ ഒരു ഉയർന്ന ജനാധിപത്യ സംവാദം എന്ന നിലയിൽ മുൻപോട്ടു പോകാൻ ഞങ്ങൾക്ക് സാധിച്ചു. അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലാ സമയത്തും ഞങ്ങള്‍ ഉയർത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഞങ്ങളെ എതിർക്കുന്നവർ പലപ്പോഴും പലഘട്ടത്തിലും വിവാദങ്ങൾ ഉയർത്തികൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിനൊന്നും ഞങ്ങൾ പിടികൊടുത്തില്ല. ഞങ്ങൾ ഞങ്ങളുടെതായ നിലയിൽ തന്നെ മുൻപോട്ടു പോയി. വികസന കാര്യങ്ങൾ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. അത് ആ നിലയിൽ തന്നെ ജനങ്ങൾ പരിഗണിച്ചോ എന്നത് റിസൾട്ട് വരുമ്പോൾ തീർച്ചയായും സംശയമുണ്ട്.

m-swaraj-pinarayi-vijayan-

പരാജയം സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മമായി ഞങ്ങൾ പരിശോധിക്കും. ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. ജനങ്ങൾക്കു വേണ്ടി കൂടുതൽ കരുത്തോടെ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ഞങ്ങൾ മുൻപോട്ടു പോകും. ഇതാണ് ഈ ഘട്ടത്തിൽ പ്രതികരിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫലം പുറത്ത് വന്നതിന് പിന്നാലെ പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ് എന്ന് അംഗീകരിച്ചാൽ ഈ ഗവൺമെന്റിന്റെ ഭരണ പരിഷ്കാരങ്ങൾ, നടപടികൾ അതിനെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടിവരും. പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. പ്രാഥമിക ഘട്ടത്തിൽ നമ്മൾ വിലയിരുത്തുമ്പോൾ ഗവൺമെന്റിന്റെ പ്രവർത്തനഫലമായി വലിയ മാറ്റങ്ങൾ നാട്ടിൽ ഉണ്ടായി. ആ മാറ്റങ്ങൾ ജനങ്ങൾ നിരാകരിച്ചുവോ? അങ്ങനെ ഒരു നിഗമനത്തിൽ നമുക്ക് എത്താൻ സാധിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.

ചില ഉദാഹരണങ്ങൾ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ഞങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചതാണ്. എൽഡിഎഫ് ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളോടും, ജനങ്ങൾ വിപ്രതിപത്തി പ്രകടിപ്പിച്ചു, അതിനെ തള്ളിപ്പറഞ്ഞു എന്നാണ് നാം എത്തുന്ന നിഗമനം എങ്കിൽ, എൽഡിഎഫ് ഗവൺമെന്റിന്റെ ഭരണത്തിന്റെ ഭാഗമായി വന്നതാണ് പവർ കട്ട് ഇല്ലാതായി എന്നുള്ളത്. അപ്പോള്‍ ജനങ്ങൾ ആഗ്രഹിക്കുന്നത് പവർ കട്ടിലേക്ക് തിരിച്ചു പോകണമെന്നാണോ? അത് നമ്മുടെ മുമ്പിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്

1600 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത് ഈ എൽഡിഎഫ് ഗവൺമെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അപ്പോ ജനങ്ങൾ അതിനെ നിരാകരിച്ചോ? അതായത് ഇനി പെൻഷൻ നിർത്തി വെക്കണം എന്നാണോ ഈ ജനവിധി എന്ന് ചോദിച്ചാൽ അതൊരു പ്രശ്നമാണ്. ലൈഫിൽ അഞ്ചു ലക്ഷത്തോളം വീടുകൾ നമ്മൾ കൊടുത്തു. ജനങ്ങൾ അതിനെതിരാണോ? അപ്പോ അതൊന്നും ഒരിക്കലും ആയിരിക്കില്ല. ഇത്തരം കാര്യങ്ങളെ വിലയിരുത്തിയിട്ടാണോ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് എന്ന് പരിശോധിച്ചാൽ അങ്ങനെയാണ് എന്ന് പറയാൻ ആവില്ല. അതാണ് ഞാൻ പറഞ്ഞത് പ്രാഥമിക ഘട്ടത്തിൽ സർക്കാരിന്റെ അത്തരം പ്രവർത്തനങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു വിധിയെഴുത്താണ് ഇതെന്ന് തോന്നുന്നില്ലെന്നും എം സ്വരാജ് പറയുന്നു.

ബാക്കി കൂടുതൽ കാര്യങ്ങൾ നമുക്ക് വഴിയ പരിശോധിക്കാം. തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും. ഇപ്പോൾ നമ്മൾ അതിന്റെ ഒരു പ്രാഥമിക കാര്യം മാത്രമാണ് നോക്കുന്നത്. സൂക്ഷ്മമായി വിശകലനം ചെയ്യും. അതിൽ ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ തീർച്ചയായും ഉൾക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ, അവർക്ക് വല്ല വ്യാമോഹവും വന്നിട്ടുണ്ടോ, അവർക്ക് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടോ, എന്നുള്ളതാലും ശരിയായി ബോധ്യപ്പെടുത്താൻ ശ്രമിക്കും.

ഞങ്ങൾ മുൻപോട്ടു വെച്ച രാഷ്ട്രീയം. കറകളഞ്ഞ മതനിരപേക്ഷ നിലപാട്. കേരളത്തിന്റെ സമഗ്രമായ വികസനം. ഇത്തരം കാര്യങ്ങളിൽ ഒന്നും ഏതെങ്കിലും തരത്തിൽ പിശകുണ്ടെന്ന് ഞങ്ങൾക്ക് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും മുൻപോട്ടു വെക്കുന്ന രാഷ്ട്രീയം ശരിയായി തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നുമില്ല. നമുക്ക് സാവകാശത്തിൽ അതെല്ലാം ശരിയായി തന്നെ പരിശോധിക്കാം. ശരിയായി പരിശോധിച്ച് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തി മുൻപോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+