കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്‌ക്കാരത്തിനും പോലീസ് സംരക്ഷണം; അജിതയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും

കരുളായില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • By Nihara
Google Oneindia Malayalam News

കൊച്ചി: നിലമ്പൂര്‍ കരുളായില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കോഴിക്കോട്ടെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സംസ്‌കരിക്കുന്നതിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അജിതയുടെ സഹപാഠിയായ ഭഗവത് സിങ്ങ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ശവസംസ്‌കാരം നീട്ടിവെച്ചത്. മൃതദേഹം ഏറ്റെടുക്കുന്നതിനായി അജിതയുടെ ബന്ധുക്കള്‍ മുന്നോട്ട് വരാത്തിനെത്തുടര്‍ന്നാണ് സഹപാഠിയായ ഭഗവത് സിങ്ങ് ഹര്‍ജി നല്‍കിയത്. പോലീസുകാര്‍ അജിതയുടെ ചെന്നൈയിലെ വീട്ടില്‍ പോയി അന്വേഷിച്ചതിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ തമിഴ് നാട് പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ബന്ധുക്കള്‍ മുന്നോട്ട് വരാത്തത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പോലീസ് ഏറ്റുമുട്ടല്‍

പോലീസ് ഏറ്റുമുട്ടല്‍

നവംബര്‍ 24 ന് കരുളായില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടത്. ദേവരാജിന്റെ മൃതദേഹം ഡിസംബര്‍ പത്തിന് സംസ്‌കരിച്ചിരുന്നു. അജിതയുടെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ രംഗത്തുവന്നതോടെയാണ് സംസ്‌കാരം നീട്ടിവെച്ചത്.

 സംസ്‌കാരം

സംസ്‌കാരം

അജിതയുടെ മൃതദേഹം പോലീസ് സംരക്ഷണത്തില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സുഹൃത്തുക്കള്‍ക്ക് മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 വിട്ടുനല്‍കിയില്ല

വിട്ടുനല്‍കിയില്ല

ക്രമസമാധാന പ്രശ്‌നം പരിഗണിച്ചാണ് മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കാതിരുന്നത്. മൃതദേഹം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നത് വന്‍ പ്രതിഷേധത്തിന് കാരണമാവുമെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കാതിരുന്നത്.

സംസ്‌കാരം

സംസ്‌കാരം

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ ശവസംസ്‌കാരം ശനിയാഴ്ച നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

English summary
Maoist leader Ajitha's funeral will take place at pubilc crematorium in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X