Get Updates
Get notified of breaking news, exclusive insights, and must-see stories!

കമലിനെ മുസ്ലീം ലീഗിന് ഭയമോ?നിലമ്പൂര്‍ ചലച്ചിത്രമേളയില്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ നോട്ടീസ്

കമല്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു.

മലപ്പുറം: നിലമ്പൂര്‍ ചലച്ചിത്രമേളയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ കളക്ടറുടെ നോട്ടീസ്. ചലച്ചിത്രമേളയില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മേളയുടെ സംഘാടകര്‍ക്കാണ് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ ചലച്ചിത്രമേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദര്‍ നല്‍കിയെ പരാതിയെ തുടര്‍ന്നാണ് കമലിന് വിലക്കേര്‍പ്പെടുത്തി കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പരാതി നല്‍കിയത് കെഎന്‍എ ഖാദര്‍...

പരാതി നല്‍കിയത് കെഎന്‍എ ഖാദര്‍...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ നിലമ്പൂര്‍ ചലച്ചിത്രമേളയില്‍ കമല്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് മുസ്ലീം ലീഗ് പരാതിയില്‍ പറയുന്നത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചടങ്ങ് അനിവാര്യമല്ലെന്നും, മേളയുടെ മറ്റുപരിപാടികള്‍ നടത്തുകയും, കമല്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് മാറ്റിവെയ്ക്കണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടത്.

മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല...

മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല...

ചലച്ചിത്രമേളയുടെ നടത്തിപ്പുകാരനെന്ന നിലയില്‍ തനിക്ക് നിലമ്പൂര്‍ വന്നേ പറ്റുവെന്നാണ് കമല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുമെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞിരുന്നു. ഇനി പാര്‍ട്ടി നിര്‍ബന്ധിച്ചാലും മത്സരിക്കാന്‍ പറ്റിയ സാഹചര്യമല്ല തനിക്ക് നിലവിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ലീഗിന് ഭയമോ...

ലീഗിന് ഭയമോ...

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ കമല്‍ മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കമല്‍ മത്സരിച്ചേക്കുമെന്ന് ചില ഇടതുനേതാക്കളും സൂചന നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലമ്പൂരിലെ ചലച്ചിത്രമേളയില്‍ കമലിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ ലീഗ് ശ്രമിക്കുന്നത്.

ചലച്ചിത്രമേള മാര്‍ച്ച് 17 മുതല്‍...

ചലച്ചിത്രമേള മാര്‍ച്ച് 17 മുതല്‍...

ലീഗിന്റെ പരാതിയെ തുടര്‍ന്നാണ് കമലിനെ ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മേളയുടെ സംഘാടകര്‍ക്കാണ് നോട്ടീസ് നല്‍കിരിക്കുന്നത്. മാര്‍ച്ച് 17 വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 21 വരെയാണ് നിലമ്പൂരിലെ ചലച്ചിത്രമേള.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+