Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ടത് ഇരുപത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞവര്‍, കേരളം മാവോയിസ്റ്റുകളുടെ ഒളിത്താവളമോ

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരാള്‍ ഇരുപത് വര്‍ഷമായി പോലീസ് തെരയുന്നയാള്‍.തമിഴ്‌നാട് സ്വദേശിയായ കപ്പു ദേവരാജാണ് ഇത്.

നിലമ്പൂര്‍ : നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരാള്‍ ഇരുപത് വര്‍ഷമായി പോലീസ് തെരയുകയായിരുന്ന മാവോയിസ്റ്റാണെന്നാണ് വിവരം.

തമിഴ്‌നാട് സ്വദേശിയായ കപ്പു ദേവരാജാണ് ഇത്. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ളത് ഇയാള്‍ക്കായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ അജിത എന്ന സ്ത്രീയും ഉണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പതിനൊന്നുപേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 ജനങ്ങളുടെ പിന്തുണയും

ജനങ്ങളുടെ പിന്തുണയും

കേരളത്തിലെ വന മേഖലകളിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. നിലമ്പൂരിലെ കരിവാരക്കുണ്ട്,കാളികാവ്, പൂക്കോട്ടും പാടം, മുണ്ടേരി, വയനാട്- കര്‍ണാടക ബോര്‍ഡര്‍, കര്‍ണാടക - കേരള ബോര്‍ഡര്‍, നാടുകാണി വനമേഖല എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കരുവാരക്കുണ്ട്- മുണ്ടക്കയം ആദിവസി കോളനിയില്‍ വച്ച് പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്പ്പ് നടത്തി. വര്‍ഗീസിനെ കൊന്ന ചരിത്രം ആവര്‍ത്തിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. മാവോയിസ്റ്റുകള്‍ക്ക് പ്രദേശവാസികളുടെ പിന്തുണയുണ്ടെന്നാണ് വിവരങ്ങള്‍.

 ആരോപണങ്ങള്‍ സത്യമോ

ആരോപണങ്ങള്‍ സത്യമോ

കേരളത്തില്‍ മാവേയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ പോലീസും തണ്ടര്‍ ബോള്‍ട്ടും വീഴ്ച വരുത്തുന്നതായി നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ ക്ലാസുകള്‍ എടുക്കുന്നതും നാടുകാണി വയനാട് അതിര്‍ത്തിയില്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ 12ാം വാര്‍ഷികം ആഘോഷിച്ചതുമെല്ലാം ഈ ആക്ഷേപങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു.

 ആരോപണങ്ങള്‍ക്ക് മറുപടി

ആരോപണങ്ങള്‍ക്ക് മറുപടി

മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും നിഷ്‌ക്രിയമാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു നിലമ്പൂര്‍ വനമേഖലയില്‍ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകളുടെ ബേസ് ക്യംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്. പുലര്‍ച്ചെ നാലുമണിക്കാണ് പോലീസും തണ്ടര്‍ ബോള്‍ട്ടും ഉള്‍പ്പെടുന്ന 60 അംഗ സംഘം തെരച്ചില്‍ ആരംഭിച്ചത്.

 സ്ഥിരീകരിച്ച് മാവോയിസ്റ്റ് നേതാവ്

സ്ഥിരീകരിച്ച് മാവോയിസ്റ്റ് നേതാവ്

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് മാവോയിസ്റ്റ് നേതാവ് തന്നെ സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ സായുധ പോരാളികളെ വിന്യസിച്ചിട്ടുള്ളതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ ബസ്തര്‍ മേഖല കമാന്‍ഡര്‍ ദേവ പ്രമുഖ വാര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 ആദിവാസികള്‍ക്കു വേണ്ടി

ആദിവാസികള്‍ക്കു വേണ്ടി

2013 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവിലെ മരുത, പുഞ്ചക്കൊല്ലി, കരുളായിയിലെ മാഞ്ചീരി, അമരമ്പലം എന്നിവിടങ്ങളിലും പലപ്പോഴായി മാവോയിസ്റ്റുകളെ കണ്ടെത്തി. ആദിവാസികള്‍ക്കു വേണ്ടിയാണ് തങ്ങള്‍ നില കൊള്ളുന്നതെന്നാണ് മാവോയിസ്റ്റുകളുടെ വാദം. ആദിവാസികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+