Get Updates
Get notified of breaking news, exclusive insights, and must-see stories!

പിവി അൻവറിന് കൂടുതൽ കുരിക്ക്; അധിക ഭൂമി കേസ് ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കണം

പിവി അൻവറിന് കൂടുതൽ കുരിക്ക്; അധിക ഭൂമി കേസ് ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കണം

കൊച്ചി: നിലമ്പൂര്‍ എം എൽ എ പി .വി അൻവറിന്റെ അധിക ഭൂമി സംബന്ധിച്ച കേസിലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇഡിയും ആദായ നികുതി വകുപ്പും കേസ് അന്വേഷിക്കണം എന്ന ആവിശ്യമാണ് ഹർജിയിൽ മുഖേന ഹൈക്കോടതിയിൽ എത്തിയത്.

മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇ ഡി ക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകി എങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

എന്നാൽ, എം എൽ എ പി വി അൻവർ ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ ഇദ്ദേഹത്തിന് വരുമാനം ഇല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2

എന്നാൽ, തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി കാണിച്ചിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകനായ മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

2

അതേ സമയം, പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി. വി അന്‍വർ എം എല്‍. എക്കെതിരെ കേസ് എടുക്കണം എന്ന് ലാന്റ് ബോര്‍ഡ് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ, മൂന്ന് വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പിലാക്കിയില്ല. ഇത് ചോദ്യം ചെയ്തായിരുന്നു ഈ വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.

2

അതേ സമയം, പി വി അൻവർ എം എൽ എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണം എന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാൻ കേരള സർക്കാരിന് ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു. എന്നാൽ, ആറുമാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് നപടി. മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയെത്തിയത്.

2

എന്നാൽ, സംഭവത്തെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി. അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു പ്രതിഷേധം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സമരം നടത്തുകയും ചെയ്തിരുന്നു. അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തോടുള്ള അനാദരവാണെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

2

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെയ്ക്കുന്ന ഭൂമി കണ്ടു കെട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എം എൽ എ യു ടെയും കുടുംബത്തിന്റെയും കൈവശമുള്ള 207 ഏക്കർ അധികഭൂമി കണ്ടു കെട്ടാൻ 2021 മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഭൂപരിഷ്‌കരണ നിയമ പ്രകാരം 15 ഏക്കർ ഭൂമിയാണ് ഒരാൾക്ക് കൈവശം വെയ്ക്കാനാവുക .

2

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ ഭൂമി കണ്ടു കെട്ടാൻ സർക്കാർ നടപടി എടുക്കാത്തതിനെ തുടർന്നാണ് വിവരവകാശ പ്രവർത്തകരുടെ കൂട്ടായ്മ സമരത്തിന് തയ്യാറായത്. ആദിവാസികളെയും ഭൂരഹിതരെയും സംഘടിപ്പിച്ച് 11 - ന് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടത്തിയത്. പി വി അൻവറിന്റെ കൈവശമുള്ള അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതർക്ക് കൈമാറണം എന്നായിരുന്നു സമരത്തിന്റെ ആവിശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണ്ണർ, റവന്യുമന്ത്രി എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

Recommended Video

cmsvideo
    ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+