നിലമ്പൂര്‍ നഗരസഭ ഇനി യുഡിഎഫിന്; എല്‍ഡിഎഫ് ഭരണം വീണു, തൃണമൂല്‍ അവസ്ഥ ദയനീയം
മലപ്പുറം: നിലമ്പൂര്‍ മുന്‍സിപ്പിലാറ്റി ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി ഒരു സീറ്റ് നിലനിര്‍ത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ഥികളും തോറ്റു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടായിരിക്കെയാണ് നിലമ്പൂരിലും മികച്ച വിജയം നേടിയത്.
36 ഡിവിഷനുകളാണ് നിലമ്പൂര്‍ നഗരസഭയിലുള്ളത്. 28ല്‍ യുഡിഎഫ് ജയിച്ചു. എല്‍ഡിഎഫ് ഏഴിടത്ത് ഒതുങ്ങി. ബിജെപി ഒരു സീറ്റില്‍ ജയിച്ചു. 2020ല്‍ എല്‍ഡിഎഫിന് 22 സീറ്റുണ്ടായിരുന്നു. യുഡിഎഫ് 10 സീറ്റുകള്‍ നേടുകയും ചെയ്തു. ഈ സംഖ്യയാണ് ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നത്. ഇത്തവണ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു.

25 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞത്. യഥാര്‍ഥ ഫലം വന്നപ്പോള്‍ അവരും അമ്പരന്നു. കോണ്‍ഗ്രസ് 21 സീറ്റിലാണ് ജയിച്ചത്. മുസ്ലിം ലീഗ് ഏഴ് സീറ്റിലും. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റ് നേടിയത് സിപിഎം ആണ്. അഞ്ച് സീറ്റ് അവര്‍ നേടിയപ്പോള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതം ലഭിച്ചു.
പിവി അന്‍വര്‍ നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ മല്‍സരിച്ചെങ്കിലും തോറ്റു. ഇതില്‍ ഒരിടത്ത് സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. ബാക്കി നാലിടത്തും യുഡിഎഫ് ആണ് ജയിച്ചത്. എല്‍ഡിഎഫിന്റെ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭിന്നിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. അത് യുഡിഎഫിന് നേട്ടമായി എന്നും കരുതുന്നു. ഇനി യുഡിഎഫിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍: ''കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളത്തിലെ ഗവണ്മെന്റിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും കുടുംബാധിപത്യത്തിനും സ്വജനപക്ഷപാതത്തിനും വര്‍ഗീയ പക്ഷപാതിത്വത്തിനും എതിരെയും നമ്മള് തുടങ്ങിവച്ച പോരാട്ടം ലക്ഷ്യപ്രാപ്തിയില്‍ എത്തിനില്‍ക്കുന്ന ദിവസമാണിന്ന്.
തൊഴിലാളികളും സാധാരണക്കാരുമായ സഖാക്കള്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയ ഇടതുപക്ഷ പ്രസ്ഥാനത്തെ മുതലാളിത്തത്തിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അടിയറ വച്ച് ദന്തഗോപുരങ്ങളില്‍ സ്വയം പ്രതിഷ്ഠിച്ച് കേരളത്തിലെ ജനതയെ അങ്ങ് ഭരിച്ചു കളയാം എന്ന് വിചാരിച്ചു വശായി പോയ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിത്.
ക്ഷേമ പദ്ധതികളും പെന്‍ഷനുകളും എല്ലാം ജനങ്ങളുടെ അവകാശമാണ്.എന്നാല്‍ അധികാരത്തിനു വേണ്ടി സാധാരണക്കാര്‍ക്ക് എല്ലിന് കഷ്ണം പോലെ എറിഞ്ഞു കൊടുക്കാനുള്ളതല്ല സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്ന് ഈ അവസരത്തില്‍ പിണറായിസത്തിന്റെ വക്താക്കള്‍ക്ക് മനസ്സിലായിക്കാണും.രാഷ്ട്രീയ പ്രബുദ്ധതയില്‍ തങ്ങള്‍ ഇന്നും മുന്നില്‍ തന്നെയാണ് എന്ന പ്രഖ്യാപിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് ആദ്യമേ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ.
സംസ്ഥാനത്തെ ഭരണം കയ്യിലുണ്ട് എന്ന ഒരൊറ്റ അഹങ്കാരത്തിന് പുറത്ത് ശബരിമലയിലെ വിശ്വാസത്തിന്റെ കടക്കല്‍ കോടാലി വെക്കുകയും ലക്ഷക്കണക്കിന് വിശ്വാസികള്‍ തങ്ങളുടെ ദേവന് നല്കിയ സമ്പത്ത് പട്ടാപ്പകല്‍ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത സര്‍ക്കാറിന് ഇതിനേക്കാള്‍ വലിയ എന്ത് പാരിതോഷികമാണ് ജനങ്ങള്‍ക്ക് നല്‍കാനാവുക.
വെള്ളാപ്പള്ളിയെ മാല ചാര്‍ത്തിയും വാഹനത്തിലേറ്റിയും ജാതിമത വിഭാഗങ്ങളെ കള്ളി തിരിച്ച് മാറ്റിനിര്‍ത്തിയും ആവശ്യത്തിന് ചേര്‍ത്തുനിര്‍ത്തിയും തമ്മിലടിപ്പിച്ചും അദാനിയെ പാട്ണറായി പ്രഖ്യാപിച്ചും ആര്‍എസ്എസിനോടും സംഘപരിവാരത്തിനോടും സന്ധി ചെയ്തും ഒരു ജനതയെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വഞ്ചിച്ച് അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങള് വീണ്ടും പിടിച്ചടക്കാം എന്ന് വ്യാമോഹിച്ച പിണറായിസം എന്ന പ്രതിഭാസത്തിനേറ്റ തിരിച്ചടിയായി ഞാന്‍ ഇടതുപക്ഷത്തിന്റെ ഈ പരാജയത്തെ വ്യാഖ്യാനിക്കുന്നു.
2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയും ചൂണ്ടുപലയമാണ് പ്രിയപ്പെട്ടവരെ നമ്മുടെ മുന്നിലെ ഈ വിധിയെഴുത്ത്. ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ക്കും അതോടൊപ്പം തന്നെ ബഹുമാന്യനായ പ്രതിപക്ഷ നേതാവിനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,കെപിസിസിയുടെ സമാദരണീയനായ പ്രസിഡണ്ട് സണ്ണി വക്കീല്‍,ആദരണീയനായ കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം യുഡിഎഫിന്റെ എല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യട്ടെ.''
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications