നിലന്പൂര്‍ കൊല: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
നിലന്പൂര്‍: നിലന്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തെളിവെടുപ്പിന് കോണ്‍ഗ്രസ് പ്രാദേശി നേതാക്കളെ കൂടി കൂട്ടിയത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
നിലന്പൂര്‍ സിഐ എപി ചന്ദ്രനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് നീക്കിയത്. മൃതദേഹം കണ്ടെത്തുന്നത് മുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ആര്യാടന് മുഹമ്മദിന്റെ പിഎ ആണ് കൊലക്കേസിലെ പ്രതി ബിജു നായര്‍. ബിജുനായരും സുഹൃത്ത് ഷംസുദ്ദീനും ആണ് പിടിയിലായിട്ടുള്ളത്. കോണ്‍ഗ്രസില്‍ കെ കരുണാകരന് ശേഷമുള്ള പ്രധാനപ്പെട്ട ആശ്രിതവത്സലന് എന്നറിയപ്പെടുന്ന ആര്യാടന് മുഹമ്മദ് ബിജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ സിഐയുടെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ഉണ്ടായത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന് ശേഷവും കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ സിഐ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. രാധ കൊല്ലപ്പെടുന്നതിന് മുന്‍പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ സിഐ തുടക്കത്തില്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട രാധുടെ വീട്ടില്‍ തെളിവെടുപ്പിനായി ചെന്നപ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ പോലീസിനെ അനുഗമിച്ചത്. വഴി അറിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടെക്കൂട്ടിയത് എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇതിനെതിര വാര്‍ഡ് മെന്പര് രംഗത്തെത്തിയിരുന്നു. വിലാസം കണ്ടെത്താന്‍ പോലീസിന് ഔദ്യോഗികമായ വഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത് ചെയ്യാതിരുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് വാര്‍ഡ് മെന്പര് ആരോപിച്ചു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications