കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ കൊല: ദൃശ്യം കണ്ടതിന്റെ ഹാങ് ഓവര്‍?

  • By Aswathi
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ 46കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം സ്വാധീനിച്ചെന്ന് പ്രതികളുടെ മൊഴി. ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കമ്മിറ്റി ഓഫീസ് പ്രസിഡന്റും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായ ബിജു നായരും സുഹൃത്ത് ഷംസുദ്ദീനുമാണ് പൊലീസിന് മൊഴിനല്‍കിയത്.

രാധയെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടിയാണ് കുളത്തില്‍ താഴ്ത്തിയത്. ആദ്യം കുഴിച്ചിടാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഒരു ദിവസം മുഴവന്‍ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ച മൃതദേഹം രാത്രി ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തുകയായിരുന്നു. ദൃശ്യം എന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ യുവാവിനെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടിയാണ് തെളിവ് നശിപ്പിക്കുന്നത്. സിനിമയില്‍ കഴിച്ചിടുകയാണെങ്കില്‍ ഇവിടെ കുളത്തില്‍ താഴ്ത്തുകയായിരുന്നു.

nilambur-murder-drishyam

കൃത്യം നടത്തിയ ശേഷം സിനിയില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിം ഊരിയതിന് ശേഷം പലഭാഗങ്ങളിലായി വലിച്ചെറിയുകയായിരുന്നു. നിലമ്പൂരില്‍ കൊല നടത്തിയശേഷവും പ്രതികള്‍ ചെയ്തത് സാമാനമായ രീതിയാണ്. സിം കാര്‍ഡ് അങ്ങാടിപ്പുറത്ത് റെയില്‍ സ്റ്റേഷനില്‍ ഉപേക്ഷിച്ച ശേഷം മറ്റ് ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വലിച്ചെറിയുകയായിരുന്നു. ടവറ് നോക്കി സ്ഥലം കണ്ട് പിടിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

കഴിഞ്ഞ അഞ്ചിനായിരുന്നു നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ തൂപ്പുകാരി രാധയെ കോണ്‍ഗ്രസ് നേതാവും സുഹൃത്തും പീഡിപ്പിച്ച് കൊന്നത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം ശ്വാസമുട്ടിച്ചുകൊന്ന മൃതദേഹം തിങ്കളാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യം എന്ന ചിത്രത്തിനെതിരെ നേരത്തെ എഡിജിപിയും തിരുവനന്തപുരം സിറ്റി കമ്മീഷണറുമടങ്ങുന്ന പൊലീസ് സംഘം രംഗത്ത് വന്നിരുന്നു. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

English summary
Nilambur murder: accused says that the movie Drishyam influence them for evidence ruining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X