കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലന്പൂര്‍ കൊല: പ്രതി ആര്യാടന്‍ ഷൗക്കത്തിനെ കണ്ടു?

  • By Soorya Chandran
Google Oneindia Malayalam News

നിലന്പൂര്‍: നിലന്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ വച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജു നായര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്പ് ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിരുന്നതായി വെളിപ്പെടുത്തല്‍. സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ മുകുന്ദന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലന്പൂര്‍ മാരിയമ്മന്‍ കോവിലില്‍ നടന്ന സമൂഹ സദ്യക്കിടയിലാണ് ആര്യാടന്‍ ഷൗക്കത്തും ബിജുവും കണ്ടതെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ ഒരുമിച്ചുളള ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അവ തിരിച്ചുവാങ്ങിയെന്നും മുകുന്ദന്‍ പറഞ്ഞു.

Aryadan Shoukath

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്. സിനിമ പ്രവര്‍ത്തകന്‍ കൂടിയായ ഷൗക്കത്ത് പുതിയതായി രൂപീകരിച്ച നിലന്പൂര്‍ നഗരസഭയുടെ അധ്യക്ഷനും ആണ്.

ആര്യാടന്‍ ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും ബിജു നായര്‍ അറസറ്റിലായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഫോട്ടോകള്‍ പകര്‍ത്തിയെ മെമ്മറി കാര്‍ഡ് തന്റെ കയ്യില്‍ നിന്ന് വാങ്ങിയതായി മുകുന്ദന്‍ പറഞ്ഞു. ഐഎന്‍ടിയുസി നേതാക്കളായ ബാലന്‍, കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണത്രെ മെമ്മറി കാര്‍ഡ് കൈക്കലാക്കിയത്.

രാധ കൊലക്കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റേയും മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും പങ്ക് അന്വേഷിക്കണമെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെ ഇത്തരമൊരു മൊഴി നല്‍കുമ്പോള്‍ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

English summary
Nilambur Murder: Main accuse visited Aryadan Shoukath before arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X