കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ രാധ വധം: കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തം

  • By Soorya Chandran
Google Oneindia Malayalam News

മഞ്ചേരി: നിലമ്പൂരില്‍ കോളിളക്കം സൃഷ്ടിച്ച രാധ വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ് വിധിച്ചത്.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി ആയിരുന്ന രാധയാണ് കൊല്ലപ്പെട്ടത്. നിലന്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റ്ാഫ് അംഗവും ആയിരുന്ന ബികെ ബിജു ആണ് കേസിലെ ഒന്നാം പ്രതി.

Nilambur Radha Murder

കൊലപാതകത്തില്‍ ബിജുവിനെ സഹായിച്ചത് സുഹൃത്തായ ഷംസുദ്ദീന്‍ ആണ്. ഷംസുദ്ദീനും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണം.

വെറും ജീവപര്യന്തത്തില്‍ അവസാനിക്കുന്നില്ല ഇവരുടെ ശിക്ഷ. ബിജു അമ്പതിനായരം രൂപ പിഴ അടക്കണം. കൊലപാതകത്തിന് മുമ്പ് രാധയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഈ കേസില്‍ 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ഉണ്ട്. തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഈ കേസില്‍ പതിനായിരം രൂപ പിഴ വേറെ അടക്കണം.

രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ നിന്ന് ബിജു ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. ഈ കേസില്‍ ഒരു വര്‍ഷം തടവും 100 രൂപ പിഴയും ഉണ്ട്. കൂടാതെ രാധയെ തടഞ്ഞുവച്ച കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷയും അനുഭവിക്കണം.

കേസില്‍ തടവ് ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. എന്നാല്‍ പിഴ പൂര്‍ണമായും ഒടുക്കണം. ഈ തുക രാധയുടെ കുടുംബത്തിന് നല്‍കാനാണ് വിധി.

2014 ഫെബ്രുവരി അഞ്ചിനാണ് ബിജു രാധയെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ച് ശ്വാസം മിട്ടിച്ച് കൊന്നത്. മൃതദേഹം പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഒരു കുളത്തില്‍ തള്ളുകയായിരുന്നു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
Nilambur Radha Murder: Life time imprisonment for two accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X