കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍- രാമംകുത്ത് റെയില്‍വേ അടിപ്പാത: നിര്‍മാണം രണ്ടു ഘട്ടങ്ങളായി നടത്തും,

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ രാമംകുത്ത് റെയില്‍വേ അടിപ്പാത നിര്‍മാണം രണ്ടു ഘട്ടങ്ങളായി നടത്താന്‍ തീരുമാനമായി. നിലമ്പൂര്‍ റെയില്‍വേ സേ്റ്റഷന്‍ സന്ദര്‍ശിച്ച റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി എംപി അബ്ദുള്‍ വഹാബും സംഘവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിയതായി ചാര്‍ജെ്ജടുത്ത റെയില്‍വേ ഡിവിഷന്‍ മാനേജര്‍ പ്രതാപ് സിംഗ് സമിയുടെ ആദ്യ നിലമ്പൂര്‍ സേ്റ്റഷന്‍ സന്ദര്‍ശനത്തിലാണ് തീരുമാനം.

ഏകദേശം രണ്ടര കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിക്ക് നിലവില്‍ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ട നിര്‍മ്മാണം തുടങ്ങാനാണ് തീരുമാനം. ആദ്യ ഘട്ടം പൂര്‍ത്തിയാവുന്നതോടെ ബാക്കി തുകയും സമാഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. നിലമ്പൂര്‍ റെയില്‍വേ സേ്റ്റഷന്‍ വികസനവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങളും അധികൃതര്‍ ചര്‍ച്ച ചെയ്തു. നിലവില്‍ നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ കോട്ടയം വരെ ഒറ്റവണ്ടിയാക്കുന്നത് കൊല്ലം വരെ നീട്ടുന്നതിനുള്ള സാദ്ധ്യതകളും നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ടിക്കറ്റ് പരിശോധ കര്‍ശനമാക്കുന്ന കാര്യവും പരിഗണിക്കും. രാത്രികാല സര്‍വ്വീസ് സാദ്ധ്യതകളെക്കുറിച്ചും അധികൃതര്‍ ചര്‍ച്ച നടത്തി.

railway-

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10ന് നിലമ്പൂരിലെത്തിയ പാസഞ്ചറില്‍ പ്രത്യേക കോച്ചിലാണ് ഡി.ആര്‍.എം. സ്ഥലത്തെത്തിയത്. സീനിയര്‍ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ടിറ്റി ജോണ്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ രാജഗോപാല്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ സെല്‍വിന്‍, ഡിവിഷണല്‍ എന്‍ജിനീയര്‍ തിരുമാള്‍ എന്നിവരും ഡിആര്‍ എമ്മിനോടൊപ്പം ഉണ്ടായിരുന്നു. പി വി അബ്ദുള്‍ വഹാബ് എം പിയെ കൂടാതെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി ജോഷ്വാ കോശി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
Nilambur- Ramamkuth railway road construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X