രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. 11005 വോട്ടിനാണ് ഷൗക്കത്ത് വിജയിച്ചത്. ആര്യാടന്‍ ഷൗക്കത്ത് വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വോട്ട് നേടാനെ സാധിച്ചുള്ളൂ. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ 19000 ത്തോളം വോട്ട് നേടി പിവി അന്‍വര്‍ കരുത്തുകാട്ടി.
ഇത് യുഡിഎഫിന്റെ വിജയമായി കാണാനാകില്ല: പികെ കൃഷ്ണദാസ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെ വിജയമായി കാണാനാകില്ലെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ വിജയമാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. യുഡിഎഫ് വിജയത്തിനപ്പുറം എല്‍.ഡി.എഫിന്റെ വലിയ പരാജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
Jun 23, 2025, 8:39 pm IST
ശശി തരൂരിന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ഫേസ്ബുക്കില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ശശി തരൂര്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നില്ല. ക്ഷണിക്കാത്തത് കൊണ്ടാണ് പ്രചാരണത്തിന് എത്താതിരുന്നതെതെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
Jun 23, 2025, 7:10 pm IST
വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രം: രാജീവ് ചന്ദ്രശേഖര്‍
കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച അനാവശ്യ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിലെ പുതിയ എംഎല്‍എ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങള്‍. ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിര്‍ത്തി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Jun 23, 2025, 5:52 pm IST
നിലപാട് കൊണ്ട് മുന്‍പേ നടന്ന കലാകാരന്‍: രമേശ് പിഷാരടി
ആര്യാടന്‍ ഷൗക്കത്ത് വിജയത്തില്‍ പ്രതികരിച്ച് രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ചലച്ചിത്ര മേഖലയില്‍ നിന്നും നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരന്‍, പൊതു പ്രവര്‍ത്തകന്‍; പ്രിയപ്പെട്ട ശ്രീ. ആര്യാടന്‍ ഷൗക്കത്ത് ഇക്കയ്ക്ക് അഭിനന്ദനങ്ങള്‍.
Jun 23, 2025, 5:28 pm IST
ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
ആര്യാടന്‍ ഷൗക്കത്തിന്റെ വിജയാഘോഷത്തിനിടെ സങ്കടവാര്‍ത്തയായി മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു 71 അന്തരിച്ചു. വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Jun 23, 2025, 4:48 pm IST
പാര്‍ട്ടി പരിശോധിക്കും: എംഎ ബേബി
നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാര്‍ത്ഥി എന്തുകൊണ്ടു തോറ്റു എന്നത് സംസ്ഥാന - ജില്ലാ ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. മൂന്നാം ഭരണത്തിന് ഈ ഉപതെരെഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകില്ല.
സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരില്‍ കണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ചില സാംസ്‌കാരിക നായകര്‍ എന്ന് വിളിക്കപ്പെടുന്നവരും ചില മാധ്യമപ്രവര്‍ത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസിലാവുകയാണ്.
Jun 23, 2025, 3:31 pm IST
നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെ ഇടതുപക്ഷത്തേയും എഴുത്തുകാരെയും പരിഹസിച്ച് ജോയ് മാത്യു. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് ജോയ് മാത്യു കുറിച്ചത്.
Jun 23, 2025, 3:03 pm IST
അന്‍വര്‍ ജനപിന്തുണയുള്ള നേതാവെന്ന് സുധാകരന്‍
പിവി അന്‍വറെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ട എന്ന് കോണ്‍ഗ്രസ് പറയില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍. ജനപിന്തുണയുള്ള നേതാവാണ് അന്‍വര്‍, അന്‍വറിന് വലിയ പ്രാധാന്യം തിരഞ്ഞെടുപ്പിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jun 23, 2025, 2:46 pm IST
ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ വന്ന വീഴ്‌ച തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങൾ യാഥാർത്ഥ്യബോധത്തോടെ പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മിന്നും ജയം നേടിയതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Jun 23, 2025, 2:16 pm IST
എൽഡിഎഫ് മികച്ച പോരാട്ടം നടത്തി; വി ശിവൻകുട്ടി
എല്‍ഡിഎഫ് നടത്തിയത് മികച്ച പോരാട്ടമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണ് നിലമ്പൂരിലേതെന്നും അദ്ദേഹം പറഞ്ഞു. എം സ്വരാജും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും മികച്ച പോരാട്ടം തന്നെ നടത്തി. ഒരു പരാജയവും അന്തിമമല്ലെന്നും അദ്ദേഹം പറയുന്നു.
Jun 23, 2025, 1:52 pm IST
എൽഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാവുന്ന മണ്ഡലമല്ല നിലമ്പൂർ; എംവി ഗോവിന്ദൻ
നിലമ്പൂരിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമങ്കിൽ അത് വരുത്തും. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും അദ്ദേഹം പറഞ്ഞു.
Jun 23, 2025, 1:21 pm IST
ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി നടേശൻ
നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്‍റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ. മണ്ഡലത്തിൽ എൽഡിഎഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
Jun 23, 2025, 1:05 pm IST
സിപിഎം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടി; ജമാഅത്തെ ഇസ്ലാമി
ജമാഅത്തെ ഇസ്ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സിപിഎമ്മിനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. സിപിഎം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടിയാണ് നിലമ്പൂരിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നിലമ്പൂരിൽ മത്സരിച്ചിട്ടില്ല, നേരിട്ട് കക്ഷി ചേർന്നിട്ടുമില്ലെന്നും അദ്ദേഹം പറയുന്നു.
Jun 23, 2025, 12:47 pm IST
ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലം
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നിലമ്പൂരിലെ വിജയം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കും എന്ന് സതീശന്‍. വോട്ടര്‍മാരോട് നന്ദി പറയുന്നു എന്നും സതീശന്‍. 2026 ലെ തിരഞ്ഞെടുപ്പിലേക്കുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയമെന്നും സതീശന്‍
Jun 23, 2025, 12:31 pm IST
2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും; വിഡി സതീശൻ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്നും ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
Jun 23, 2025, 12:16 pm IST
ഫലം പരിശോധിക്കുമെന്ന് സ്വരാജ്
തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എം സ്വരാജ്. നിയുക്ത എംഎല്‍എയ്ക്ക് എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു എന്ന് സ്വരാജ്. വികസനം ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. അത് ആ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിയോ എന്ന് പരിശോധിക്കും
Jun 23, 2025, 12:09 pm IST
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം
Jun 23, 2025, 11:48 am IST
നിലമ്പൂര്‍ ചിത്രം
Jun 23, 2025, 11:33 am IST
പ്രതീക്ഷിച്ച വിജയം
പ്രതീക്ഷിച്ച വിജയമെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം. പിണറായി സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്നും ഷൗക്കത്ത്.
Jun 23, 2025, 11:17 am IST
യുഡിഎഫിന്റെ ലീഡ് നില 10000 ത്തിലേക്ക് കുതിക്കുന്നു
യുഡിഎഫ് വോട്ടല്ല, പിണറായിസത്തിനെതിരായ വോട്ടാണ് താന്‍ പിടിച്ചത് എന്ന് പിവി അന്‍വര്‍. മലയോര കര്‍ഷകരുടെ വിഷയത്തില്‍ പരിഹാരം കാണാതെ 2026 ല്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്ന് അന്‍വര്‍
Jun 23, 2025, 10:08 am IST
ഭരണവിരുദ്ധ വികാരമെന്ന് സണ്ണി ജോസഫ്
നിലമ്പൂര്‍ ഫലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നും സണ്ണി ജോസഫ്
Jun 23, 2025, 10:06 am IST
പോത്തുകല്ലില്‍ എല്‍ഡിഎഫിന് തിരിച്ചടി
ഇടത് കോട്ടയായ പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പല ബൂത്തുകളിലും കാര്യമായ വോട്ട് ചോര്‍ച്ച
READ MORE
12:09 AM, 23 Jun
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ വിലയിരുത്തുന്നു
12:09 AM, 23 Jun
263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക
6:19 AM, 23 Jun
വോട്ടെണ്ണല്‍ ഇന്ന്
നിലമ്പൂരില്‍ ഇന്ന് വോട്ടെണ്ണല്‍. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍
6:27 AM, 23 Jun
താമരയില്‍ വോട്ട് വീഴും
ബിജെപി വോട്ടുകളും ബിഡിജെഎസ് വോട്ടുകളും കൃത്യമായി തനിക്ക് തന്നെ വീഴുമെന്ന് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. താമര ചിഹ്നം ദേശീയതയുടെ അടയാളമാണ് എന്നും മോഹന്‍ ജോര്‍ജ്
6:35 AM, 23 Jun
യുഡിഎഫിന് മികച്ച വിജയമുണ്ടാകും
നിലമ്പൂരില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകും എന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. മികച്ച ഭൂരിപക്ഷത്തില്‍ ഷൗക്കത്ത് വിജയിക്കും