Get Updates
Get notified of breaking news, exclusive insights, and must-see stories!

Nilambur Result: നിലമ്പൂര്‍ കാത്തുവെച്ചതെന്ത്? അന്‍വര്‍ ഫാക്ടര്‍ ആരെ തുണയ്ക്കും; വോട്ടെണ്ണല്‍ ഉടന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മിനിറ്റുകള്‍ മാത്രം. രാഷ്ട്രീയ കേരളം ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് നിലമ്പൂരിലെ ഫലത്തിനായി കാത്തിരിക്കുന്നത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ പ്രധാനമാണ് നിലമ്പൂരിലെ ഫലം. ജൂണ്‍ 19 ന് നടന്ന വോട്ടെടുപ്പില്‍ 75.87% ആണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയ പോളിംഗ്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രേഖപ്പെടുത്തിയ പോളിംഗിനേക്കാള്‍ അധികവും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനം കുറവുമാണ് ഇത്. 2016 ലും 2021 ലും സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പിവി അന്‍വര്‍ പാര്‍ട്ടിയുമായി തെറ്റിപിരിഞ്ഞ് എംഎല്‍എ സ്ഥാനം രാജി വെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അന്‍വര്‍ സ്വതന്ത്രനായി ഇത്തവണ മത്സരിച്ചിട്ടുണ്ട്.

Nilambur Results

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മോഹന്‍ ജോര്‍ജുമാണ് മത്സരിച്ചത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ്. 8.10 ഓടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. എട്ടരയ്ക്കുള്ളില്‍ തന്നെ ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങും.

ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണ് വോട്ടെണ്ണല്‍. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പിന്നീട് മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക. 19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം പോളിംഗ് ബൂത്തുകള്‍ ആയിരിക്കും ഉണ്ടാകുക.

ആകെ 263 പോൡഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. 11 മണിക്കുള്ളില്‍ തന്നെ പൂര്‍ണഫലം അറിയാം. രണ്ടായിരത്തില്‍ കുറവ് വോട്ടിന് സ്വരാജ് ജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. 15000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് ഷൗക്കത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നത്. ജയിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ പ്രതീക്ഷ.

അതേസമയം എല്ലാവരും ഉറ്റുനോക്കുന്നത് പിവി അന്‍വറിനെയാണ്. പിവി അന്‍വര്‍ എത്ര വോട്ട് പിടിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നണിയുടെ ജയപരാജയങ്ങള്‍ എന്നതാണ് നിലമ്പൂര്‍ ഫലത്തെ വ്യത്യസ്തമാക്കുന്നത്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+