നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു
മലപ്പുറം; ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശ് (56) അന്തരുച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എടക്കരയിൽ പരേതനായ വലിയവീട്ടിൽ കൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകനാണ്.

സ്കൂൾ പഠനകാലത്ത് തന്നെ കെഎസ്യു പ്രവർത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം,ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന , നിള എന്നിവർ മക്കളാണ്.












Click it and Unblock the Notifications