ഒരിയ്ക്കലും വിളക്ക് കൊളുത്തില്ലെന്ന് അബ്ദുറബ്ബ്... മമ്മൂട്ടി എന്ത് പറയും?
കോഴിക്കോട്: നിലവിളക്ക് വിവാദം മുസ്ലീം ലീഗില്‍ വലിയ ചേരിതിരിവാണ് ഉണ്ടാക്കിയത്. ഒടുവില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന തിട്ടൂരം പോലും ഇറക്കേണ്ടി വന്നു നേതാക്കള്‍ക്ക്.
എന്നാല്‍ വിളക്ക് വിവാദത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അത്രപെട്ടെന്നൊന്നും നിശബ്ദനാവില്ല. കാരണം അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണിപ്പോള്‍.
ഒരു ചടങ്ങിലും ഒരിയ്ക്കലും നിലവളക്ക് കൊളുത്തില്ലെന്നാണ് അബ്ദുറബ്ബ് ആവര്ത്തിയ്ക്കുന്നത്.

മമ്മൂട്ടി തുടങ്ങിയ പുകില്
മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ഈ പുകിലെല്ലാം തുടങ്ങിവച്ചത്. വായനാദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിളക്ക് കത്തിയ്ക്കാന്‍ വിസമ്മതിച്ച അബ്ദുറബ്ബിനെ മമ്മൂട്ടി വിമര്‍ശിയ്ക്കുകയായിരുന്നു.

തീരുമാനത്തില്‍ ഉറച്ച്
തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഇനിയും ഒരു ചടങ്ങിലും വിളക്ക് കൊളുത്തില്ലെന്നാണ് റബ്ബ് പറയുന്നത്.

പാരമ്പര്യം അതത്രെ
മുസ്ലീം ലീഗ് നേതാക്കളായ സിഎച്ച് മുഹമ്മദ് കോയയും ഇസഹാക്ക് കുരുക്കളും ഒന്നും ഒരു പൊതു പരിപാടിയിലും നിലവിളക്ക് കൊളുത്തിയിട്ടി. ആ പാരമ്പര്യമാണ് താന്‍ പിന്തുടരുന്നതെന്നാണ് മന്ത്രിയുടെ വാദം.

ഒറ്റപ്പെട്ടിട്ടില്ല
നിലവിളക്ക് വിവാദത്തിന്റെ പേരില്‍ താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു.

അപ്പോള്‍ പിന്നെ മുനീറും ഷാജിയും
നിലവിളക്ക് വിവാദത്തില്‍ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടെടുത്ത ആളുകളാണ് എംകെ മനീറും കെഎം ഷാജിയും. നിലവിളക്ക് കൊളുത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ഷാജിയുടെ വാദം.

പാര്‍ട്ടി തീരുമാനമുണ്ടോ
നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന് മുസ്ലീം ലീഗിന് തീരുമാനമൊന്നും ഇല്ലെന്നും വിവാദസമയത്ത് എംകെ മുനീര്‍ പറഞ്ഞിരുന്നു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications