കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിളക്കില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുനീര്‍, കൊളുത്തില്ലെന്ന് ഇടി... ലീഗ് പിളരുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: നിലവിളക്ക് വിവാദം അല്‍മൊന്ന് അടങ്ങിയിരിയ്ക്കുകയായിരുന്നു. അതിനിടയിലാണ് ലീഗിലെ യുവ തുര്‍ക്കിയായ കെഎം ഷാജി ഇതില്‍ അഭിപ്രായം പറയുന്നത്. ഇതോടെ നിലവിളക്ക് വിവാദം മുസ്ലീം ലീഗില്‍ വലിയ പൊട്ടിത്തെറിയ്ക്കാണ് വഴിവച്ചിരിയ്ക്കുന്നത്.

പൊതു ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ സിനിമ താരം മമ്മൂട്ടി നിര്‍ബന്ധിച്ചതായിരുന്നു വിവാദത്തിന്റെ തുടക്കം. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടിയ്‌ക്കെതിരെ മുസ്ലീം ലീഗ് അനുകൂലികള്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു.

കെഎം ഷാജിയെ എതിര്‍ത്ത് മുസ്ലീം ലീഗ് നേതാവും എംപിയും ആയ ഇടി മുഹമ്മദ് ബഷീര്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ഇടിയ്‌ക്കെതിരെ എംകെ മുനീര്‍ കൂടി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.

മമ്മൂട്ടി കൊളുത്തിയ വിവാദം

മമ്മൂട്ടി കൊളുത്തിയ വിവാദം

ഒരു പൊതു പരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വിസമ്മതിച്ചു. മമ്മൂട്ടി റബ്ബിനെ നിര്‍ബന്ധിച്ചു. അവിടെ നിന്നാണ് നിലവിളക്ക് വിവാദം തുടങ്ങുന്നത്.

മമ്മൂട്ടിയ്ക്ക് പൊങ്കാല

മമ്മൂട്ടിയ്ക്ക് പൊങ്കാല

നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്ലാമിക വിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ മമ്മൂട്ടിയെ സോഷ്യല്‍ മീഡിയയില്‍ ലീഗി അനുകൂലികള്‍ ആക്രമിയ്ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

കെഎം ഷാജി

കെഎം ഷാജി

ആരാധനയുടെ ഭാഗമല്ലാതെ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി പ്രതികരിച്ചത്.

ഷാജി കൊളുത്തും

ഷാജി കൊളുത്തും

ആരാധനയുടെ ഭാഗമല്ലാത്തതിനാലാണ് താന്‍ പൊതുപരിപാടികളില്‍ വിളക്ക് കൊളുത്താറുള്ളതെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

ഷാജി മിണ്ടണ്ട

ഷാജി മിണ്ടണ്ട

എന്നാല്‍ കെഎം ഷാജിയുടെ അഭിപ്രായമല്ല മുസ്ലീം ലീഗിലെ മറുവിഭാഗത്തിന്. നിലവിളക്ക് കൊളുത്തേണ്ട എന്നത് മുസ്ലീം ലീഗിന്റെ നയമാണെന്നാണ് അവര്‍ പറയുന്നത്.

ഇടി മുഹമ്മദ് ബഷീര്‍

ഇടി മുഹമ്മദ് ബഷീര്‍

നിലവിളക്ക് കൊളുത്തുന്നതിനെ മുസ്ലീം ലീഗ് അംഗീകരിയ്ക്കുന്നില്ലെന്നാണ് ഇടി മുഹമ്മദ് വ്യക്തമാക്കിയത്. കെഎം ഷാജിയുടെ നിലപാടിനെ പൂര്‍ണമായും തള്ളുകയും ചെയ്തു.

മുനീര്‍ രംഗത്ത്

മുനീര്‍ രംഗത്ത്

ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞ അഭിപ്രായത്തെ മന്ത്രിയും മുസ്ലീം ലീഗ് നേതാവും ആയ എംകെ മുനീര്‍ പൂര്‍ണമായും തള്ളി. വ്യക്തിപരമായ സ്വാതന്ത്ര്യമാണ് നിലവിളക്കിന്റെ കാര്യത്തിലുള്ളതെന്നാണ് മുനീര്‍ പറഞ്ഞത്.

സങ്കുചിതത്വം

സങ്കുചിതത്വം

നിലവിളക്ക് കൊളുത്താനേ പാടില്ലെന്ന് പറയുന്നത് സങ്കുചിതത്വമാണെന്ന് കൂടി എംകെ മുനീര്‍ പറഞ്ഞു. ഇതോടെ നിലവിളക്ക് വിവാദം മുസ്ലീം ലീഗില്‍ വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിയ്ക്കുന്നത്.

പാര്‍ട്ടി തീരുമാനമില്ല

പാര്‍ട്ടി തീരുമാനമില്ല

നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഒരിയ്ക്കലും തീരുമാനിച്ചിട്ടില്ലെന്നും അത്തരം നിര്‍ദ്ദേശങ്ങളൊന്നും ഇല്ലെന്നു കൂടി എംകെ മുനീര്‍ പറയുന്നു.

English summary
Nilavilakku Controversy makes split in Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X