കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിളക്ക് വിവാദത്തില്‍ സമസ്തയിലും ഭിന്നത

Google Oneindia Malayalam News

കോഴിക്കോട്: നിലവിളക്ക് മുസ്ലീം ലീഗില്‍ മാത്രമല്ല ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിയ്ക്കുന്നത്, സമസ്തയിലും കൂടിയാണ്. പണ്ഡിത നേതൃത്വത്തിനും യുവജന വിഭാഗത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം എടുത്തത്. എംകെ മുനീര്‍, കെഎം ഷാജി തുടങ്ങിയവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു ഈ തീരുമാനം.

Musthaful Faizy

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു സമസ്തയുടെ പണ്ഡിത നേതൃത്വം പുറത്തിറക്കിയ ഫത് വയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സമസ്തയുടെ യുവജന വിഭാഗമായ എസ് വൈഎസ് ഇക്കാര്യം അംഗീകരിയ്ക്കുന്നില്ല.

നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നാണ് എസ് വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി മുസ്തഫല്‍ ഫൈസി പറയുന്നത്. പണ്ഡിത നേതൃത്വത്തിന്റെ ഫത് വയെ പൂര്‍ണമായും തള്ളുന്നതാണ് ഈ നിലപാട്.

നിലവിളക്കില്‍ നില തെറ്റരുത്‌- എം.പി മുസ്‌തഫല്‍ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, 3 August 2015

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുസ്തഫല്‍ ഫൈസി ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിളക്കില്‍ നിലതെറ്റരുത് എന്ന തലക്കെട്ടിലാണ് കുറിപ്പ് എഴുതിയിരിയ്ക്കുന്നത്. ഒരു നല്ല കാര്യത്തിന്റെ തുടക്കത്തിനായി ഇങ്ങനെ ചെയ്യുമ്പോള്‍ 'ബിസ്മി' ചൊല്ലിക്കൊണ്ടയിരിയ്ക്കണം അത് നിര്‍വ്വഹിയ്‌ക്കേണ്ടതെന്നും ഫൈസി പറയുന്നുണ്ട്.

കേരളത്തിലെ പള്ളികളില്‍ വിളക്ക് കൊളുത്തുന്നത് സംബന്ധിച്ച വിശദീകരണവും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ ഹൈന്ദവാചാരമായി കണക്കാക്കാനാവില്ലെന്നാണ് ഫൈസിയുടെ നിലപാട്.

എന്തായാലും ഈ വിഷയത്തില്‍ ഫൈസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Nilavilakku Controversy makes split in Samastha too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X