നിലവിളക്ക് വിവാദത്തില്‍ മുസ്തഫുല്‍ ഫൈസിയ്ക്കെതിരെ നടപടിയുമായി എസ് വൈഎസ്
കോഴിക്കോട്: നിലവിളക്ക് വിവാദം ലീഗില്‍ തര്‍ക്കത്തിനാണ് വഴിവച്ചതെങ്കില്‍ സമസ്തയില്‍ അത് പൊട്ടിത്തെറയിലേയ്ക്കാണ് നീങ്ങുന്നത്. പണ്ഡിതരുടെ ഫത് വയെ തള്ളി നിലപാട് പരസ്യമായി പറഞ്ഞ മുസ്തഫല്‍ ഫൈസിയ്ക്കെതിരെ എസ് വൈഎസ് സംഘടനാ നടപടി എടുത്തു.
മുസ്തഫുല്‍ ഫൈസിയെ സംഘടനയുടെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കിയതായി എസ് വൈഎസ് അറിയിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.

ഒരു നല്ലകാര്യത്തിന് തുടക്കം കുറിയ്ക്കുന്നതിനായി നിലവിളക്ക് കത്തിയ്ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മുസ്തഫുല്‍ ഫൈസി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരുന്നത്. അങ്ങനെ ചെയ്യുന്നത് ഇസ്ലാമിക വിരുദ്ധമല്ല. എന്നാല്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ ബിസ്മി ചൊല്ലണം എന്നും അദ്ദേഹം പറഞ്ഞു.
ഇകെ വിഭാഗം സമസ്ത നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മുതിര്‍ന്ന പണ്ഡിതര്‍ ഇത് സംബന്ധിച്ച് ഫത് വയും പുറത്തിറക്കിയിരുന്നു.
കേരളത്തിലെ പുരാതന പള്ളികളില്‍ നിലവിളക്ക് കൊളുത്തുന്ന സംഭവവും മുസ്തഫുല്‍ ഫൈസി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications