കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരയാടുകളുടെ സെന്‍സസ് : ലക്കം വെള്ളച്ചട്ടത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനം...

  • By Desk
Google Oneindia Malayalam News

മറയൂര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ സെന്‍സസുമായി ബന്ധപ്പെട്ട് മറയൂര്‍ ലക്കം വെള്ളച്ചാട്ടം കാണുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നു മുതല്‍ നാലു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വരയാടുകളുടെ പ്രചനനക്കാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം കഴിഞ്ഞമാസമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നത്. നിലവില്‍ വിദേശിയരും സ്വദേശിയുരുമടക്കം നിരവധി ആളുകളാണ് ദേശീയോധ്യാനം സന്ദര്‍ശിക്കാനായി എത്തുന്നത്.

lekkam

വനംവകുപ്പിന്റെ കീഴിലുള്ള ചില പ്രദേശങ്ങളില്‍ കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലക്കം വെള്ളച്ചാട്ടമേഖലയും ഇതില്‍ ഉള്‍പെടുന്നു. ഇരവികുളം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളിലേറെയും ലക്കം വെള്ളച്ചാട്ടം സന്ദര്‍ശിച്ചാണ് പലപ്പോഴും മടങ്ങുന്നത്. വിനോദസഞ്ചാര സീസണുകളില്‍ രണ്ടായിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് ദിനംപ്രതി വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്.

നാലു ദിവസംമാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും സഞ്ചാരികള്‍ നിരാശരായാണ് മടങ്ങുന്നത്.സെന്‍സെസ് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ചയോടൊണ് ഇനി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് പ്രവേശനനുമതി ഉണ്ടായിരിക്കുക.

English summary
Nilgiri tahr sensus-tourism restricted lekkam waterfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X