വരയാടുകളെ കാണാം രാജമലയിലേക്ക് പോരേ... സന്ദര്‍ശനം ഏപ്രില്‍ 25 മുതല്‍
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് രാജമല. പ്രതിദിനം വരയാടുകളെ കാണാന്‍ രണ്ടായിരം മുതല്‍ മൂവായിരം വരെ ആളുകളാണ് രാജമലയില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളായി രാജമലയില്‍ സന്ദര്‍ശനനുമതി ഉണ്ടായിരുന്നില്ല. വരയാടുകളുടെ പ്രചനനകാലമായതിനാല് ഇവിടെ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 25ന് നിയന്ത്രണം പിന്‍വലിച്ച് സന്ദര്‍ശനനുമതി നല്‍കുന്നതോടെ രാജമലയില്‍ വിനോദ സഞ്ചാരികള്‍ വീണ്ടും സജ്ജീവമാകും.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ ഓരോ സീസണിലും രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ വരയാടുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നു.വരയാടുകളുടെ ആവാസ്ഥവ്യവസ്ഥക്കനുസരിച്ചുള്ള കാടും വനവും പുല്‍മേടുകളും ഇവിടെയുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വരയാടുകളുള്ള പ്രദേശമാണ് രാജമല 97.ച.കീ.മീ യാണ് ആകെ വിസ്തീര്‍ണ്ണം.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വരയാടുകളുടെ പ്രചനന സമയമായതിനാല്‍ ഏല്ലാ വര്‍ഷവും ഈ സമയങ്ങളില്‍ വരയാടുകളെ സംരക്ഷിക്കുന്ന സമയമായി കണക്കാക്കപ്പെടുന്നു.

പിറന്നു വീഴുന്ന കുഞ്ഞുങ്ങളില്‍ 40ശതമാനം മാത്രമാണ് അതിജീവിച്ചു പോരുന്നത്.ഈ സമയങ്ങളില്‍ സന്ദര്‍ശകരെത്തുന്നത് വരയാടുകളുടെ ആവാസ വ്യവസഥക്ക് തടസ്സം സൃഷിടിക്കുന്നു. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ പട്ടികയിലാണ് നിലവില്‍ രാജമലയും.ബ്രിട്ടിഷ് ഭരണകാലത്തു തന്നെ ലോകത്തിലെതന്നെ സവിശേഷമായ കാഴ്ചകള്‍ സമ്മാനിക്കുന്ന രാജമലയിലെ വരയാടിന് കൂട്ടങ്ങളെ സംരക്ഷിക്കാന്‍ നടപടിയുണ്ടായിരുന്നു.ഇത് തന്നെയാണ് പിന്നീട് തുടര്‍ന്നു പോന്നത്.ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ രാജമല സന്ദര്‍ശനത്തിനായി തുറക്കുന്നത് കാത്തിരിക്കുകയാണ് വിനോദ സഞ്ചാരികളും
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications