കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരയാടുകളെ കാണാം രാജമലയിലേക്ക് പോരേ... സന്ദര്‍ശനം ഏപ്രില്‍ 25 മുതല്‍

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് രാജമല. പ്രതിദിനം വരയാടുകളെ കാണാന്‍ രണ്ടായിരം മുതല്‍ മൂവായിരം വരെ ആളുകളാണ് രാജമലയില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളായി രാജമലയില്‍ സന്ദര്‍ശനനുമതി ഉണ്ടായിരുന്നില്ല. വരയാടുകളുടെ പ്രചനനകാലമായതിനാല്‍ ഇവിടെ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 25ന് നിയന്ത്രണം പിന്‍വലിച്ച് സന്ദര്‍ശനനുമതി നല്‍കുന്നതോടെ രാജമലയില്‍ വിനോദ സഞ്ചാരികള്‍ വീണ്ടും സജ്ജീവമാകും.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ ഓരോ സീസണിലും രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ വരയാടുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നു.വരയാടുകളുടെ ആവാസ്ഥവ്യവസ്ഥക്കനുസരിച്ചുള്ള കാടും വനവും പുല്‍മേടുകളും ഇവിടെയുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വരയാടുകളുള്ള പ്രദേശമാണ് രാജമല 97.ച.കീ.മീ യാണ് ആകെ വിസ്തീര്‍ണ്ണം.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വരയാടുകളുടെ പ്രചനന സമയമായതിനാല്‍ ഏല്ലാ വര്‍ഷവും ഈ സമയങ്ങളില്‍ വരയാടുകളെ സംരക്ഷിക്കുന്ന സമയമായി കണക്കാക്കപ്പെടുന്നു.

varayadu

പിറന്നു വീഴുന്ന കുഞ്ഞുങ്ങളില്‍ 40ശതമാനം മാത്രമാണ് അതിജീവിച്ചു പോരുന്നത്.ഈ സമയങ്ങളില്‍ സന്ദര്‍ശകരെത്തുന്നത് വരയാടുകളുടെ ആവാസ വ്യവസഥക്ക് തടസ്സം സൃഷിടിക്കുന്നു. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ പട്ടികയിലാണ് നിലവില്‍ രാജമലയും.ബ്രിട്ടിഷ് ഭരണകാലത്തു തന്നെ ലോകത്തിലെതന്നെ സവിശേഷമായ കാഴ്ചകള്‍ സമ്മാനിക്കുന്ന രാജമലയിലെ വരയാടിന്‍ കൂട്ടങ്ങളെ സംരക്ഷിക്കാന്‍ നടപടിയുണ്ടായിരുന്നു.ഇത് തന്നെയാണ് പിന്നീട് തുടര്‍ന്നു പോന്നത്.ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ രാജമല സന്ദര്‍ശനത്തിനായി തുറക്കുന്നത് കാത്തിരിക്കുകയാണ് വിനോദ സഞ്ചാരികളും

English summary
Nilgiri Tahr show will start from April 25th onwards in Rajamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X