കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍പ് സമരം വിജയം; ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: 162 ദിവസങ്ങളായി അവര്‍ അവിടെ നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍, തുടരുന്ന സമരങ്ങള്‍... അവഗണനകള്‍.

എന്നാല്‍ ഇത്തവണ പതിവ് ചടങ്ങ് സമരമായിരുന്നില്ല ആദിവാസികള്‍ മുന്നോട്ട് വച്ചത്. മുഖ്യധാര രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ ഏറ്റെടുക്കാന്‍ വിസമ്മതിച്ച സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

Nilpu Samaram

പലതവണ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഒടുവില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കറിന്റെ ഇടപെടലാണ് സമരം അവസാനിപ്പിക്കാന്‍ സഹായിച്ചത്. ഡിസംബര്‍ 17 ന് ആദിവാസി ഗോത്ര മഹാസഭ നേതാക്കളായ സികെ ജാനുവും എം ഗീതാനന്ദനും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അംഗീകരിക്കപ്പെട്ട പ്രധാന ആവശ്യങ്ങള്‍ ഇവയാണ്...

7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആദിവാസി ഊരുകളെ പട്ടിക വര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്താനുള്ള 'പെസ' നിയമ നടപ്പാക്കും.

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും

മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ ഒരു ഏക്കര്‍ വീതം ഭൂമി.

മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് രണ്ടര ലക്ഷം രൂപ ധനസഹായം.

ആറളം ഫാമില്‍ പൈനാപ്പിള്‍ കൃഷിക്ക് നിരോധനം. ഫാമില്‍ ഭൂമി പതിച്ച് നല്‍കിയത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.

അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കും.

ആദിവാസി പുനരധിവാസ മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, എപി അനില്‍ കുമാര്‍ , പികെ ജയലക്ഷ്മി എന്നിവരോടൊപ്പം പത്രസമ്മേളനത്തില്‍ ആദിവാസി ഗോത്രമഹാസഭ നേതാക്കളും പങ്കെടുത്തു. സമരം ഡിസംബര്‍ 18 വ്യാഴാഴ്ച ഔദ്യോഗികമായി അവസാനിപ്പിക്കും.

English summary
Nilpu Samaram: Government agrees the demands of Adivasi Gothra Maha Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X