'പണം വേണ്ട, നിമിഷപ്രിയയ്ക്ക് വധശിക്ഷ മതി', തലാലിന്റെ സഹോദരൻ കടുത്ത വാശിയിൽ, കനത്ത തിരിച്ചടി
ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ.
എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന് തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്കാന് തയ്യാറല്ലെന്ന കടുത്ത തീരുമാനത്തിലാണ് സഹോദരന് എന്നാണ് വിവരം. ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ യെമനിലെ മതപണ്ഡിതരുമായുളള ബന്ധം ഉപയോഗിച്ച് കാന്തപുരം നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിയത്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Image Credit: Facebook
തലാലിന്റെ കുടുംബവുമായി മതപണ്ഡിതര്‍ അടക്കമുളളവര്‍ ചര്‍ച്ച തുടരുകയാണ്. ദയാധനമായ എട്ടരക്കോടി രൂപ സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് കുടുംബം മാപ്പ് നല്കിയാല് മാത്രമാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുക. എന്നാല്‍ തലാലിന്റെ കുടുംബത്തിലെ ചിലര്‍ക്ക് മാത്രമാണ് നിമിഷയ്ക്ക് മാപ്പ് നല്‍കുന്നതിനോട് യോജിപ്പുളളത്. തലാലിന്റെ സഹോദരന് അടക്കമുളളവര്‍ നിമിഷപ്രിയയ്ക്ക് മാപ്പ് നല്കാന് സാധിക്കില്ലെന്ന ഉറച്ച നിലപാടിലാണ്.
വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്നും ദയാധനം വേണ്ടെന്നുമാണ് സഹോദരന് വ്യക്തമാക്കിയിരിക്കുന്നത്. വൈകിയാലും ശിക്ഷ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തലാലിന്റെ സഹോദരന് വ്യക്തമാക്കുന്നു. കുടുംബത്തിലെ എല്ലാവരും സമ്മതിക്കാതെ നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ല.
വധശിക്ഷ മാറ്റി വെച്ചതായി തങ്ങള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തലാലിന്റെ സഹോദരന് അബ്ദുള്‍ ഫത്താഹ് മഹ്ദി പറയുന്നു. പണമടക്കം ഇതുവരെ തങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്ന ഒരു വാഗ്ദാനവും അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വധശിക്ഷ തന്നെയാണ് വേണ്ടെതെന്നും മഹ്ദി വ്യക്തമാക്കുന്നു. ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും ഇക്കാര്യത്തില്‍ തയ്യാറല്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ ഈ കേസ് അവസാനിപ്പിക്കില്ലെന്നുമുളള നിലപാടിലാണ് മഹ്ദി.
അതേസമയം ഇന്നലെ വരെ തലാലിന്റെ സഹോദരന് അനുരജ്ഞനത്തിന് തയ്യാറായിരുന്നുവെന്നും ഇന്നാണ് നിലപാട് മാറ്റിയത് എന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് സാമുവല്‍ ജോര്‍ജ് പറയുന്നു. അസ്ഥാനത്തുള്ള ഇടപെടലുകൾ അനുനയശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. താൻ കുറേ നാളായി തലാലിന്റെ കുടുംബവുമായി അനുനയത്തിന് ശ്രമിക്കുന്നു. ഇതുവരെ തലാലിന്റെ സഹോദരൻ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടോ എന്നും സാമുവൽ ചോദിക്കുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications