Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിമിഷ പ്രിയയല്ല തലാലിന്റെ ജീവനെടുത്തത്, എല്ലാം ചെയ്തത് ഹനാൻ'; കൃപ മേരി പറയുന്നു, വീഡിയോയുമായി രാഹുൽ ഈശ്വർ

യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ ജീവനെടുത്തത് നിമിഷപ്രിയ അല്ലെന്ന് പ്രവാസിയും നഴ്സുമായ കൃപ മേരി. ഇറ്റലിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ കൃപ രാഹുൽ ഈശ്വറുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. മുൻപ് താൻ നിമിഷ പ്രിയയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഇതിന്റെ ലൈവ് വീഡിയോ ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിരുന്നുവെന്നും കൃപ വീഡിയോയിൽ പറഞ്ഞു. കൃപയുടെ വാക്കുകളിലേക്ക്

'നിമിഷ പ്രിയയുമായി വളരെ സൗഹൃദം പുലർത്തിയിരുന്ന ആളാണ് ഞാൻ. മുൻപ് വിങ്സ് കേരള എന്ന സംഘടന വഴി നിമിഷ പ്രിയയുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് ആ കുട്ടി പറഞ്ഞ കുറേ കാര്യങ്ങളുണ്ട്. ആ ലൈവ് ഞാൻ പങ്കുവെച്ചിരുന്നു. ആ കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു-' നിമിഷ പ്രിയ ജോലി ചെയ്യുന്ന സമയമാണത്, ഒരു ക്ലിനിക്ക് തുടങ്ങാം, തനിക്കും ഷെയർ വേണമെന്ന് പറഞ്ഞാണ് തലാൽ അവരെ സമീപിച്ചത്. ഹോസ്പിറ്റൽ ഓണറും തലാൽ എന്നയാളും നിമിഷ പ്രിയയുമായി കരാർ ഉണ്ടാക്കാം. 34 ലക്ഷം കൊടുക്കുകയാണെങ്കിൽ 3:3:3 അനുപാതത്തിൽ ഷെയർ വിഹിതം എടുക്കാമെന്നും പറഞ്ഞു. അവൾ അതിന് തയ്യാറായി. അങ്ങനെ 34 ലക്ഷം രൂപ ഭർത്താവായ ടോമി നിമിഷ പ്രിയക്ക് കൊടുത്തു.

nimisharahul2-1752661085

എന്നാൽ കരാർ ഉണ്ടാക്കിയപ്പോൾ രണ്ട് ഷെയർ അവളുടെ പേരിലാക്കി കൃത്രിമം കാണിച്ചു. അതിലൊക്കെ അവൾക്ക് സംശയം ഉണ്ടായിരുന്നു. അവളെ ഒരുപാട് ദ്രോഹിച്ചിരുന്നു അയാൾ. വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചു, സ്വത്ത് സ്വന്തമാക്കാനായിരുന്നു, പിന്നീട് പാസ്പോർട്ടൊക്കെ ഇവളുടേത് വാങ്ങി വെച്ചു. അവിടെ ഇന്ത്യൻ എംബസി ഇല്ലാത്തത് കൊണ്ട് അവൾക്ക് സഹായം തേടാനുള്ള സാധ്യതകളൊക്കെ അടഞ്ഞു.

നിമിഷ പ്രിയ പറഞ്ഞത് അന്നുണ്ടായ സംഭവത്തിൽ ഹനാൻ എന്ന് പേരുള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ഒരു വാച്ച്മാൻ ഉണ്ടായിരുന്നു. എന്നും തലാൽ ട്രീറ്റ്മെന്റിനായി നിമിഷ പ്രിയയുടെ അടുത്ത് പോകുമായിരുന്നു. നിമിഷ ഒടുവിൽ ഇയാൾ ടോർച്ചർ ചെയ്യുന്നുണ്ടെന്ന് വാച്ച്മാനോട് പറഞ്ഞു. ബോധം കെടുത്തി തന്നാൽ ഞാൻ ചാക്കിൽ കൊണ്ടുപോയി ഇട്ടോളാം എന്ന് അയാൾ പറഞ്ഞു. അങ്ങനെ തലാൽ ക്ലിനിക്കിൽ വന്നപ്പോൾ നിമിഷ ഇഞ്ചക്ഷൻ കൊടുത്തു, ആദ്യം കൊടുത്തപ്പോൾ ഏറ്റില്ല, രണ്ടാമത്തേതിൽ മരണ വെപ്രാളം കാണിച്ചു. അപ്പോൾ അവൾ ഭയപ്പെട്ടു, ഉടനെ രണ്ട് തവണ അൽപ്രാക്സ് ടാബ്ലെറ്റ് കഴിച്ചു നിമിഷ. ഇതോടെ മരുന്നിന്റെ പവറിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ. അങ്ങനെ ഹനാനെ വിളിച്ചപ്പോൾ ഹനാൻ പറഞ്ഞത് ഞാൻ എല്ലാം ഏറ്റെന്നാണ്. അയാൾക്ക് ബിപിയുണ്ടായിരുന്നുവെന്ന് നിമിഷ പറഞ്ഞു. ബിപി ഉണ്ടായ ആളെ എങ്ങനെയാണ് നിമിഷ കൊല്ലുന്നത്.

ഹനാനാണ് പിന്നെ വന്നിട്ട് എല്ലാം ചെയ്യുന്നത്. ഹനാൻ അവിടെ തന്നെ ജോലി ചെയ്യുന്ന ആളാണ്. കെറ്റാഡിനാണ് തലാലിന് കൊടുത്തിരുന്നത്. ചാക്ക് പിടിക്കാൻ ഹനാൻ വിളിച്ചപ്പോൾ നിമിഷ പോയി. അല്ലാതെ അതിനുള്ളിൽ സംഭവിച്ചത് എന്താണെന്ന് അവൾക്ക് അറിയില്ലായിരുന്നു. ഹനാൻ തന്റെ പേര് പറയരുതെന്ന് നിമിഷ പ്രിയയോട് ആവശ്യപ്പെട്ടിരുന്നത്രേ. ആപത് ഘട്ടത്തിൽ സഹായിച്ചത് കൊണ്ടാണ് ആ കുട്ടിയുടെ പേര് പറയാൻ കഴിയാതിരുന്നതെന്ന് നിമിഷ പറഞ്ഞു. ഹനാൻ പറഞ്ഞത് പ്രകാരമാണ് നിമിഷ അവിടെ നിന്ന് മാറി താമസിക്കുന്നത്. ആ സമയത്താണ് പോലീസ് ഇവൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്യുന്നതും. ഹനാനിന് കൂട്ടാളി എന്ന നിലയിൽ ചെറിയ ശിക്ഷ മാത്രമാണ് ലഭിച്ചത്. ഒരു മാസം മാറി താമസിച്ചത് കൊണ്ട് കൊല ചെയ്ത് ഒളിവിൽ പോയെന്ന ശിക്ഷയും നിമിഷയുടെ പേരിൽ വന്നു. ഹനാനെ കുറിച്ച് വ്യക്തമായി അന്വേഷിച്ചാൽ നിമിഷപ്രിയയെ രക്ഷിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്', കൃപ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+