Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷ പ്രിയയുടെ അമ്മയും മകളും യമനിലേക്ക്; വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

പാലക്കാട്: യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും ശ്രമം തുടങ്ങി. യമനിലേക്ക് പോകാന്‍ അനുമതി തേടി ഇവര്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിലെ നാല് അംഗങ്ങളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യമനി പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് ആലോചന. തലാലിന്റെ കുടുംബം ക്ഷമിക്കുമെന്ന പ്രതീക്ഷയിലാണ് നിമിഷയുടെ ബന്ധുക്കള്‍.

n

നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യമനിലേക്ക് പോകുന്നത്. നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള അവസാന ശ്രമങ്ങളിലാണ് കുടുംബം. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ യമനിലെത്തുന്ന സംഘം നിമിഷ പ്രിയയെ ജയിലിലെത്തി കാണാനും ആലോചിക്കുന്നുണ്ട്. തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞാഴ്ച നിമിഷ കുടുംബത്തിന് അയച്ച കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ. ജോലി ആവശ്യാര്‍ഥം യമനിലെത്തിയ അവര്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. യമനി പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നിമിഷയുടെ ഭര്‍ത്താവാണ് തലാല്‍. സാങ്കേതികമായ വിവാഹം മാത്രമാണ് നടന്നതെന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് സമര്‍പ്പിച്ച അപ്പീലുകള്‍ മേല്‍ക്കോടതികള്‍ തള്ളിയതോടെ വധശിക്ഷ ഏത് സമയവും നടപ്പാക്കിയേക്കാമെന്നാണ് വാര്‍ത്തകള്‍.

2017 ജൂലൈയിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്‌സായിരുന്നു നിമിഷ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷയ്ക്ക് മാപ്പ് നല്‍കിയാല്‍ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് രക്ഷപ്പെടുക. കുടുംബവുമായി സംസാരിക്കണമെങ്കില്‍ ഇന്ത്യന്‍ എംബസിയുടെ കൂടെ സഹകരണം അനിവാര്യമാണ്. മോചനത്തിന് ഇടപെടുന്നതില്‍ പരിധിയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. നിമിഷയെ സഹായിച്ചു എന്ന കുറ്റമാണ് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാനെതിരെയുള്ളത്. ഹനാനെ ജീവപര്യന്തം തടവിന് വിധിച്ചിരിക്കുകയാണ് കോടതി. യമനിലെ രാഷ്ട്രീയ സാഹചര്യം വളരെ മോശമാണ്. വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധത്തിലാണ് യമന്‍. സായുധ സംഘങ്ങള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. യമനില്‍ 2014ന് ശേഷം ശക്തമായ ഒരു ഭരണകൂടം നിലവിലില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+