നിമിഷ പ്രിയക്ക് തിരിച്ചടി: യെമന്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നല്കിയ ഹര്‍ജി അപേക്ഷയായി സര്‍ക്കാരിന് നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം നിമിഷപ്രിയയുടെ അമ്മയുടെ ഹര്‍ജിയില്‍ ഏഴ് ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.
പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിമിഷപ്രിയ നല്കിയ അപ്പീലില്‍ ഇളവ് അനുവദിക്കാന്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാന്‍ അനുമതി തേടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും, അവരെ വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഒരാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഹൈക്കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും, വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അപ്പീല്‍ തള്ളിയ കാര്യം കേന്ദ്രം ഹൈക്കോടിയെ അറിയിച്ചത്. 2017ല്‍ യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊലങ്കോട് സ്വദേശിനായി നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ടയാളുടെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണ്. 1.5 കോടി രൂപയാണ് ദയാധനമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications