'ഗോവിന്ദച്ചാമി വിദേശത്ത് ആയിരുന്നെങ്കിൽ രക്ഷിച്ചേനെ, ഞങ്ങൾ മലയാളികൾ പൊളി ആണേ', പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പല തലങ്ങളിൽ നിന്നായി പരിശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. വധശിക്ഷ തൽക്കാലം നീട്ടിവെച്ചിട്ടുണ്ട് എങ്കിലും അനുനയത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വഴങ്ങാത്തതാണ് വലിയ ആശങ്കയായി നിലനിൽക്കുന്നത്. അതിനിടെ കൊലപാതകം ചെയ്ത നിമിഷ പ്രിയയെ രക്ഷപ്പെടുത്തി കൊണ്ട് വരുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് ആവർത്തിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന പതിവ് തലക്കെട്ടിലാണ് സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പൂർണരൂപം വായിക്കാം: '' കഴിഞ്ഞ ദിവസം നിമിഷ പ്രിയ യെമനിൽ ചെറുതായിട്ട് ഒരാളെ കൊന്നു 110 കഷ്ണമാക്കിയ കേസിൽ അവരെ കോടികൾ കൊടുത്ത് രക്ഷപെടുത്തുന്ന കാര്യത്തിനോട് യോജിപ്പില്ല എന്നും പറഞ്ഞു ഞാൻ പോസ്റ്റ് ഇട്ടിരുന്നല്ലോ.. ഭൂരിഭാഗവും എന്നെ അനുകൂലിച്ചു, ചിലർ എതിര്ത്തു.
എന്റെ പോസ്റ്റിനെ എതിർത്ത വിമര്ശകര് ഉന്നയിച്ച വാദങ്ങൾ ക്രിമിനലുകളും മനുഷ്യരാണ്.. അതിനാൽ എത്ര ക്രൂരമായി കൊലപാതകം നടത്തിയവരെയും നാം രക്ഷിക്കണം എന്നാണ്.. എന്നാല് ഇപ്പോള് നടക്കുന്ന വിവാദങ്ങൾ ഒക്കെ കാണുമ്പോൾ ഗോവിന്ദച്ചാമി, ഗ്രീഷ്മ , കൂടത്തായി ജോളി , ജിഷ വധ കേസ് പ്രതി അമീറുൽ ഇസ്‌ലാം, പണ്ടത്തെ സുകുമാര കുറുപ്പ് ഒക്കെ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും.. ഇവരൊക്കെ വിദേശത്ത് പോയാണ് ഇതേ കുറ്റകൃത്യം ചെയ്തിരുന്നത് എങ്കിൽ നന്മ മരങ്ങളായ, സെന്റിമെന്റ്സ് കൊണ്ട് നടക്കുന്ന മലയാളികളും രാഷ്ട്രീയക്കാരും ഒറ്റകെട്ടായി നിന്ന് കഷ്ടപ്പെട്ട് അവരെ രക്ഷിപ്പിച്ചേനെ.

Image Credit: Facebook
എന്നിട്ട് "ഞങ്ങൾ മലയാളികൾ പൊളി ആണെന്ന് പറഞ്ഞ്" ഊറ്റം കൊണ്ടേനെ.. ആ ക്രിമിനലുകളുടെ കഷ്ടകാലത്തിന് സംഭവം ചെയ്തത് കേരളത്തിൽ വെച്ചായിപ്പോയി. ആ കൊലപാതകങ്ങൾ ഗൾഫിൽ വെച്ചായിരുന്നേൽ ഇന്നവർ പുറത്തിറങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നുണ്ടാകും. ... കഷ്ടം..''
കഴിഞ്ഞ ദിവസവും നിമിഷ പ്രിയയെ രക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരുന്നു. വധശിക്ഷക്ക് പകരം കൂടുതൽ കാലം ജയിൽവാസം എന്നതിനാണെങ്കിൽ ഓകെ ആണെന്നും ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നുമാണ് സന്തോഷ് പ്രതികരിച്ചത്. നിമിഷ പ്രിയയുടേത് കയ്യബദ്ധം അല്ലെന്നും വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കിയതാണെന്നും പോസ്റ്റിൽ പറയുന്നു.
'വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട്.. ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ' എന്ന ചോദ്യവും സന്തോഷ് പണ്ഡിറ്റ് മുന്നോട്ട് വെയ്ക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ ആണ് കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. ചില കമന്റുകൾ നോക്കാം.
* അവിടുന്ന് വധശിക്ഷയിൽ നിന്ന് രക്ഷിച്ചു കൊണ്ടുവന്നിട്ടു നാട്ടിൽ എന്തെങ്കിലും മാതൃകപരമായ ശിക്ഷ അവർക്ക് കൊടുക്കുന്നുണ്ടെങ്കിൽ ok.. വധശിക്ഷ എന്ന രീതിയോട് വിയോജിക്കുന്നു..
* സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തത് എന്ന് പറയുന്നു. അനസ്തേഷ്യ കൊടുത്തു അത് കൂടുതലായി മരണപ്പെട്ടു. ശരി തന്നെ കൈയ്യബന്ധം സമ്മതിക്കുന്നു. പിന്നെ വെട്ടി പീസ്സ് പീസ്സാക്കിയത് കൈയ്യബദ്ധം അല്ല. തെറ്റ് ചെയ്യുമ്പം ആലോചിക്കണം ഞാനും അനുഭവിക്കേണ്ടിവരുമെന്ന്.
* പണ്ഡിറ്റ് ജി യുടെ അഭിപ്രായം ശരിയാണ് കോടി കണക്കിന് ക്യാഷ് കൊടുത്ത് ഇറക്കി കൊണ്ട് വന്നാൽ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നത്. മറിച് കൂടുതൽ പേർക്ക് തെറ്റ് ചെയ്യാനുള്ള പ്രേരണ ആണ്. എന്ത് വന്നാലും സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
* ആ സഹോദരി ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല. എന്നിരുന്നാലും, വധശിക്ഷയോട് യോജിക്കാൻ കഴിയുന്നില്ല.
* യോജിക്കുന്നു.തൊഴിൽ ചെയ്തു ജീവിക്കാൻ പോയ രാജ്യത്ത് കർശന നിയമങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും മുന്നും, പിന്നും നോക്കാതെ ഇത്രയും ക്രൂരത കാട്ടിയ ഒരാളിനോട് കരുണ കാണിക്കണോ?അതോ അവിടുത്തെ നിയമം അനുസരിച്ചു ശിക്ഷ കൊടുക്കണോ, അതും ജീവൻ രക്ഷിക്കാൻ ശ്രമിക്കേണ്ട തൊഴിൽ ചെയ്യുന്ന സ്ത്രീ. ഏത് രാജ്യത്ത് നമ്മൾ പോകുമ്പോഴും അവിടയുള്ള നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ ബാധ്യത ഉണ്ട്.കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കൾ സ്വമേധയ ഇളവ് ചെയ്താൽ ദൈവത്തിനു നന്ദി പറയുക.
* ഗൾഫിലെ സാഹചര്യത്തിൽ ഒരു സ്ത്രീക്ക് എന്ത് ചെയ്യാൻ പറ്റും? ഗതികെട്ട് ചെയ്തതാണെങ്കിൽ പിന്നെ അവരെ കുറ്റം പറയാൻ പറ്റുമോ?
* അവർ അയാളെ കൊന്നത് വളരെ പീഡനങ്ങൾ അനുഭവിച്ച് സഹി കെട്ടത് കൊണ്ടാവാം, വിദേശത്ത് ജയിലിൽ ആയത് കൊണ്ട് അവരെ മരണ ശിക്ഷയിൽ നിന്നും രക്ഷ പെടുത്തേണ്ട എന്ന് പറയാൻ പറ്റില്ലല്ലോ, ഇവിടേ ഇന്ത്യയിൽ ഇതിലും ക്രൂരമായി കൊല്ലുന്ന ആളുകളും കുറച്ചു നാൾ കഴിയുമ്പോൾ പുറത്തിറങ്ങുന്നില്ലേ, ചിലർ വീണ്ടും കൊലപാതകങ്ങൾ ചെയ്ത് പിന്നെയും ജയിലിൽ തിരിച്ചു പോകുന്നുണ്ട്.ശിക്ഷിക്കണം എന്ന് പറയുന്നവർ അവരുടെ ബന്ധുക്കൾ ആണെങ്കിൽ തിരിച്ചു പറയും..ശരിയല്ലേ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications