ദേവേന്ദ്രൻ പറഞ്ഞാലും മാപ്പില്ലെന്ന് ശ്രീജിത് പണിക്കർ, നിമിഷപ്രിയ കൊല്ലപ്പെട്ടാൽ പുഴുങ്ങി തിന്നെന്ന് പേരടി
നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് അത് മുടക്കാൻ പറ്റുമോ എന്ന് നോക്കുന്ന ആളുകളും ഉണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയി അവരുടെ വികാരം ആളിക്കത്തിക്കാനുളള ശ്രമം നടത്തുന്നവരുണ്ട്.
കൊല നടത്തിയ നിമിഷപ്രിയയെ രക്ഷപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും ആവർത്തിക്കുന്ന വ്യക്തിയാണ് സംഘപരിവാർ അനുകൂലിയായ ശ്രീജിത്ത് പണിക്കർ. ആസൂത്രിത കൊല നടത്തിയ ആൾക്ക് മാപ്പ് നൽകുന്നത് നീതിയല്ലെന്നാണ് ശ്രീജിത്ത് പണിക്കരുടെ പക്ഷം. ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' "ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്".. പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്... അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതൽ തെളിവുകൾ വേണ്ടല്ലോ...

നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി,മത,രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിൻ്റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നത്...ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്?..
നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു...ഇനി അവൾ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെകുടുംബത്തിൻ്റെ സഹായത്തോടെ നിങ്ങൾ നേടിയെടുക്കണം...എന്നിട്ട് പുഴുങ്ങി തിന്നണം.."കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്" നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്...''
തന്റെ നിലപാടിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' എന്റെ പൊന്നു ചേട്ടന്മാരേ,
ഒരാളെ ആസൂത്രിതമായി കൊന്ന് ശരീരം 110 കഷണങ്ങളാക്കി മുറിച്ച്, വാട്ടർ ടാങ്കിൽ ഒളിപ്പിച്ച്, കടന്നുകളഞ്ഞ ഒരാൾക്ക് മാപ്പ് നൽകുന്നത് ശരിയല്ലെന്നതാണ് എന്റെ നീതിബോധം. നിങ്ങളല്ല, ദേവേന്ദ്രൻ പറഞ്ഞാലും അതിൽ മാറ്റമില്ല.
നാളെ, കൊല്ലപ്പെട്ടയാളിന്റെ കുടുംബം കുറ്റവാളിക്ക് മാപ്പ് കൊടുത്താലും എന്റെ നിലപാടിൽ മാറ്റമില്ല. ഇതിൽ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഒന്നുമില്ല. മരിച്ചത് യെമനി ആയതും കൊന്നത് ഇന്ത്യൻ ആയതും എന്റെ നീതിബോധത്തെ സ്വാധീനിക്കില്ല. ഇതിൽ നീതി മാത്രമാണ് പ്രധാനം. സിവിൽ യുദ്ധം നടക്കുന്ന യെമനിൽ എന്നല്ല, ശരിയ നിയമം നിലനിൽക്കുന്ന ഏത് ഇസ്ലാമിക രാജ്യത്ത് ആണെങ്കിലും ഈ വിധി മാത്രമേ ഇക്കാര്യത്തിൽ കിട്ടൂ, സംശയമുണ്ടോ?
ഇന്ത്യയിൽ ആണെങ്കിലും പ്രോസിക്യൂഷൻ (നമ്മൾ തിരഞ്ഞെടുത്ത സർക്കാർ) ഇത്തരം കേസുകളിൽ വധശിക്ഷയ്ക്ക് വേണ്ടിയേ വാദിക്കൂ. ഇവിടത്തെ സമാനമായ ഓരോ കേസും എടുത്ത് നോക്കൂ. വധശിക്ഷ വേണ്ടെന്ന് അഭിപ്രായം പറയുന്നവർ നേതൃത്വം കൊടുക്കുന്ന സർക്കാരുകളും ഇത്തരം കേസുകളിൽ കോടതിയിൽ വാദിച്ചിട്ടുള്ളത് പ്രതികൾക്ക് വധശിക്ഷ നൽകണം എന്ന് തന്നെയാണ്. എനിക്ക് ആ ഇരട്ടത്താപ്പില്ല. ഡോക്ടർ ഓമന, ഗ്രീഷ്മ, ജോളി, ഷെറിൻ, തുടങ്ങി ഭഗവൽ സിങ്ങിന്റെയും സുകുമാരക്കുറുപ്പിന്റെയും കേസുകളിലും മാപ്പ് തന്നെയാണോ നിങ്ങളുടെ നിലപാട് എന്നറിഞ്ഞാൽ കൊള്ളാം. ഇനി അഥവാ, മരം മുറിക്കുന്നത് പോലെ ലളിതമാണ് മനുഷ്യരെ മുറിക്കുന്നതെന്നൊക്കെ കരുതി ആരെങ്കിലും നാളെ എന്നോട് വാദിക്കാൻ വന്നാൽ, അവരോട് പറയാൻ എനിക്ക് മറുപടിയില്ല. അപ്പോ ശരി'' .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications