കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പീഡനം; വേതനമില്ല, ബോട്ട് മോഷ്ടിച്ച് കൊച്ചിയിലേക്ക് രക്ഷപ്പെട്ടു

Google Oneindia Malayalam News

കൊച്ചി: യമിനിലെ ബോട്ട് ജീവനക്കാരെ ശമ്പളം കൊടുക്കാതെ പീഡിപ്പിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളായ ഒമ്പത് ഇന്ത്യക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നു. അതിൽ ഏവി പേർ തമിഴ്നാട് സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. അതേ ബോട്ട് തന്നെ മോഷ്ടിച്ച് 3000 കിലോമീറ്റർ കടന്ന് അവർ‌ കൊച്ചിയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകൾ.

നവംബർ 19ന് അവർ‌ യാത്ര പുറപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം വ്യക്തമാക്കുന്നു. കന്ന്യാകുമാരി ജില്ലയിലെ ജെ വിഷ്ണു, ആൽബർട്ട് ന്യൂട്ടൺ, എ എസ്കലിൽ, പി അമൽ വിവേക്, ജെ ഷാജഹാൻ, എസ് സഹായ ജഗൻ, തിരുനൽവേലി ജില്ലയിലെ പി സഹായ രവി കുമാർ എന്നീ തമിഴ്നാട്ടു കാരാണ് ബോട്ടിലുള്ളത്.

Boat

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇത് ആദ്യമായാണ് ഇത്തരത്തിൽ അന്യ രാജ്യങ്ങളിൽ കുടുങ്ങി രക്ഷപ്പെടുന്നതെന്ന് സൗത്ത് ഏഷ്യൻ പിഷർമെൻ ഫെർട്ടനിറ്റി ജനറൽ സെക്രട്ടറി പറഞ്ഞു. വ്യാഴാഴ്ച രക്ഷപ്പെട്ടുവരുന്ന മത്സ്യത്തൊഴിലാളികളെ ആഴ കടലിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ഇന്ത്യൻ നേവിയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും സഹായം മത്സ്യത്തൊഴിലാളികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ശരിയായ രേഖകളില്ലാതെ വിദേശ കപ്പലിൽ ഇന്ത്യൻ കടലിൽ പ്രവേശിക്കുമ്പോൾ അവരെ തടഞ്ഞുവയ്ക്കരുതെന്നും. അവർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അവരുടെ സുരക്ഷയിൽ‌ ആശങ്കയുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.

2018ൽ രണ്ട് ബാച്ചുകളായാണ് മത്സ്യത്തൊഴിലാളികൾ യമനിലേകക് പോയത്. യമൻ പൗരനായ സുൽത്താനുവേണ്ടിയാണ് ജോലി ചെയ്യുന്നത്. എന്നാൽ കൃത്യമായ വേതനം പോലും ലഭിക്കാതെ അവർ പറ്റിക്കപ്പെടുകയായിരുന്നു. അടിമകളെ പോലെയാണ് മത്സ്യത്തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. വിശ്രമ സമയം പോലും നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നു. കുറേ ദിസങ്ങൾക്ക് ശേഷം ഒരു ദിവസമൊക്കെയാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്.

രക്ഷപ്പെടുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളിയായ ഷാജൻ അമ്മയെ വിളിച്ചിരുന്നു. ഷാജൻ യാത്രയെ കുറിച്ച് ആകുലപ്പെട്ടിരുന്നെന്നും, രക്ഷപ്പെടലല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞിരുന്നെന്നും അമ്മ സഹയറാണി വ്യക്തമാക്കി. എന്നാൽ നവംബർ 19ന് ശേഷം ഒരു വിവരവും ഇല്ലെന്നും അവർ പറഞ്ഞു. ന്യൂട്ടൺ എന്ന മത്സ്യത്തൊഴിലാളി അദ്ദേഹത്തിന്റെ ഭാര്യ സബിതയെ വിളിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുന്ന ബോട്ട് ലക്ഷദ്വീപിന് അടുത്ത് എത്തിയെന്നും. തിരിച്ച് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സബിത വ്യക്തമാക്കി. ലക്ഷദ്വീപിൽ‌ നന്ന് കൊച്ചിയിലെത്താൻ 24 മുതൽ 36 മണിക്കൂർ വേണം.

English summary
Nine exploited in Yemen steal boat, set sail for Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X